Trending Now

കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് 14 ലക്ഷം രൂപയുടെ അത്യാധുനിക വെന്റിലേറ്റര്‍

 

കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് വീണാ ജോര്‍ജ് എംഎല്‍എ വെന്റിലേറ്റര്‍ കൈമാറി. കെഎസ്എഫ്ഇ നല്‍കിയ വെന്റിലേറ്റാണ് എംഎല്‍എ ആശുപത്രിക്ക് കൈമാറിയത്. നിലവില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്ന കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കാറ്റഗറി സിയിലുള്ള രോഗികള്‍ക്ക് വെന്റിലേറ്ററിന്റെ ആശ്രയം ആവശ്യമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എംഎല്‍എ വെന്റിലേറ്ററിന്റെ ആവശ്യകതയെ പറ്റി കെഎസ്എഫ്ഇ ചെയര്‍മാനെ അറിയിക്കുകയും ഇതേ തുടര്‍ന്ന് കെഎസ്എഫ്ഇയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സ്ബിലിറ്റി ഫണ്ടില്‍ നിന്ന് വെന്റിലേറ്റര്‍ അനുവദിക്കുകയുമായിരുന്നു.
14 ലക്ഷം രൂപയുടെ അത്യാധുനിക വെന്റിലേറ്ററാണ് ആശുപത്രിക്ക് ലഭിച്ചിരിക്കുന്നത്. ചടങ്ങില്‍ കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ്, കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, സൂപ്രണ്ട് ഡോ. പ്രതിഭ, നോഡല്‍ ഓഫീസര്‍ ഡോ. ജയ്‌സണ്‍ തോമസ്, കെ എസ്എഫ്ഇ റീജിയണല്‍ മാനേജര്‍ വി. സാംപുജി, കെഎസ്എഫ്ഇ കോഴഞ്ചേരി മാനേജര്‍ സുജ പി. നായര്‍ എന്നിവര്‍ പങ്കെടുത്തു

error: Content is protected !!