Trending Now

റാന്നി താലൂക്ക് ആശുപത്രിക്ക് എംഎല്‍എ ഫണ്ടില്‍ നിന്നും ഒന്‍പത് വെന്റിലേറ്ററുകള്‍

 

 

കോന്നി വാര്‍ത്ത : അടിയന്തര പരിചരണം വേണ്ട രോഗികള്‍ക്ക് ഇനി ആശ്വസിക്കാം. റാന്നി താലൂക്ക് ആശുപത്രിയില്‍ രാജു എബ്രഹാം എംഎല്‍എയുടെ ഫണ്ടില്‍ നിന്നും ഒന്‍പത് വെന്റിലേറ്ററുകള്‍ അനുവദിച്ചു. ഇതിനായി 88 ലക്ഷം രൂപയാണ് എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ചത്.
കോവിഡ് രോഗബാധ ഉയരുന്ന സാഹചര്യത്തിലും മറ്റ് അടിയന്തിര സാഹചര്യത്തിലും രോഗികള്‍ക്ക് വെന്റിലേറ്റര്‍ സൗകര്യം വേണമെങ്കില്‍ മറ്റു സ്ഥലങ്ങളിലെ ആശുപത്രികളില്‍ പോകേണ്ട അവസ്ഥയായിരുന്നു. വെന്റിലേറ്ററുകളുടെ ഉദ്ഘാടനം രാജു ഏബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു അധ്യക്ഷയായി. പി. ആര്‍. പ്രസാദ്, ബിനോയി കുര്യാക്കോസ്, എം.വി. വിദ്യാധരന്‍, മത്തായി ചാക്കോ, സജി ഇ ടിക്കുള, രാജപ്പന്‍, പാപ്പച്ചന്‍ കൊച്ചുമേപ്രത്ത് എന്നിവര്‍ സംസാരിച്ചു.

error: Content is protected !!