Trending Now

കിടപ്പുമുറിയിലേക്ക്‌ ഓടിക്കയറിയ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

 

വീട്ടിലെ കിടപ്പുമുറിയിലേക്ക് ഓടിക്കയറിയ രണ്ടു കാട്ടുപന്നികൾ മണിക്കൂറുകളോളം വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി. കൂരാച്ചുണ്ട് പൂവ്വത്തുംചോല ആലമല മോഹനന്റെ വീട്ടിലാണ് സംഭവം. കുടുംബാംഗങ്ങൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരെത്തി കാട്ടുപന്നികളെ വെടിവെച്ചുകൊന്നു.കെ.എസ്.ഇ.ബി. ജീവനക്കാരനായ മോഹനനും ഭാര്യ ലീലാമ്മയും മകൻ അഭിജിത്തുമാണ് വീട്ടിലുണ്ടായിരുന്നത്. പന്നികളെക്കണ്ട വീട്ടുകാർ ഓടി പുറത്തിറങ്ങി. വനംവകുപ്പധികൃതരുടെ നേതൃത്വത്തിൽ തോക്കിന് ലൈസൻസുള്ള രണ്ടു കർഷകരെത്തി പന്നികളെ മുറിക്കുള്ളിൽവെച്ചുതന്നെ വെടിവെച്ചുകൊല്ലുകയായിരുന്നു

error: Content is protected !!