പ്രളയത്തിലും കോവിഡ് കാലത്തും ക്ഷീരകര്‍ഷകരെ ചേര്‍ത്തുപിടിച്ച് ക്ഷീരവികസന വകുപ്പ്

 

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ല അഭിമുഖികരിച്ച മഹാപ്രളയത്തിലും കോവിഡ് മഹാമാരിയിലും ക്ഷീരകര്‍ഷകരെ ചേര്‍ത്തുപിടിച്ച് ക്ഷീരവികസന വകുപ്പ് മികച്ച പ്രവര്‍ത്തനമാണു കഴിഞ്ഞ നാലര വര്‍ഷത്തിനിടെ കാഴ്ചവച്ചത്.

2016-17 സാമ്പത്തിക വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍

റൂറല്‍ ഡയറി എക്സ്റ്റന്‍ഷന്‍ ആന്റ് അഡൈ്വസറി സര്‍വീസസ് ഇനത്തില്‍ 90 കര്‍ഷക സമ്പര്‍ക്ക പരിപാടികള്‍, എട്ട് ബ്ലോക്ക് ക്ഷീരസംഗമങ്ങള്‍, ഒരു ജില്ലാക്ഷീരസംഗമം, ഒന്‍പത് ഗുണനിയന്ത്രണ ബോധവല്‍ക്കരണ പരിപാടികള്‍, ഒരു ഉപഭോക്തൃ മുഖാമുഖ പരിപാടി, 26 കര്‍ഷകര്‍ക്ക് കണ്ടിജന്‍സി ഫണ്ട് ധനസഹായം എന്നിവ ഉള്‍പ്പടെ ആകെ 16,12,454 രൂപ അനുവദിച്ചു.

തീറ്റപ്പുല്‍കൃഷി വികസന പദ്ധതി ഇനത്തില്‍ ഉള്‍പ്പെടുത്തി 100 ഹെക്ടറില്‍ പുല്‍ക്കൃഷി നടത്തുന്നതിനും 170 അസോള യൂണിറ്റുകള്‍ക്കും അഞ്ച് ജലസേചന പദ്ധതികള്‍ക്കും മൂന്നു പേര്‍ക്ക് യന്ത്രവല്‍ക്കരണത്തിനുള്ള ധനസഹായം എന്നിവ ഉള്‍പ്പടെ 30,98,355 രൂപ അനുവദിച്ചു.

മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതി ഇനത്തില്‍ ഡയറി സോണ്‍ പദ്ധതിയുമുള്‍പ്പടെ 148 കര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങുന്നതിനും 35 കര്‍ഷകര്‍ക്കു കറവയന്ത്രം വാങ്ങുന്നതിനും 119 കര്‍ഷകര്‍ക്ക് ആവശ്യാധിഷ്ഠിത ധനസഹായവും 46 കര്‍ഷകര്‍ക്ക് കാലിത്തൊഴുത്ത് നിര്‍മ്മിക്കുന്നതിനും ചേര്‍ത്ത് 1,46,61,000 രൂപ അനുവദിച്ചു. ക്ഷീരസംഘങ്ങളുടെ നവീകരണം ഇനത്തില്‍ ക്ഷിരസംഘങ്ങള്‍ നവീകരിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനുമായി 56,51,121 രൂപ അനുവദിച്ചു.

ഗുണനിയന്ത്രണ ലാബുകളുടെ ശാക്തീകരണം ഇനത്തില്‍ രണ്ടു കര്‍ഷകര്‍ക്ക് ഫാം ലെവല്‍ ഹൈജീന്‍ ധനസഹായവും ഒരു ക്ഷീരസംഘത്തിന് ആവശ്യാധിഷ്ഠിത ധനസഹായവും ഉള്‍പ്പടെ 3,40,000 രൂപ അനുവദിച്ചു.

കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി നല്‍കുന്നതിനായി 6,06,000 രൂപ അനുവദിച്ചു. കടാശ്വാസ പദ്ധതി പ്രകാരം 12 കര്‍ഷകര്‍ക്കായി 2,54,000 രൂപ അനുവദിച്ചു. എസ്‌സിഎ-എസ്‌സിപി പദ്ധതി പ്രകാരം 50 പട്ടികജാതി കര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങുന്നതിനായി 19,15,000 രൂപ 2016-17 വര്‍ഷം അനുവദിച്ചു.

2017-18 സാമ്പത്തിക വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍

റൂറല്‍ ഡയറി എക്സ്റ്റന്‍ഷന്‍ ആന്റ് അഡൈ്വസറി സര്‍വീസസ് ഇനത്തില്‍ 80 കര്‍ഷക സമ്പര്‍ക്ക പരിപാടികള്‍, ഏഴ് ബ്ലോക്ക് ക്ഷീരസംഗമങ്ങള്‍, ഒരു ജില്ലാക്ഷീരസംഗമം, ഒന്‍പത് ഗുണനിയന്ത്രണ ബോധവല്‍ക്കരണ പരിപാടികള്‍, ഒരു ഉപഭോക്തൃ മുഖാമുഖ പരിപാടി, 26 കര്‍ഷകര്‍ക്ക് കണ്ടിജന്‍സി ഫണ്ട് ധനസഹായം എന്നിവ ഉള്‍പ്പടെ ആകെ 12,4,7,000 രൂപ അനുവദിച്ചു.

തീറ്റപ്പുല്‍കൃഷി വികസന പദ്ധതി ഇനത്തില്‍ ഉള്‍പ്പെടുത്തി 70 ഹെക്ടറില്‍ പുല്‍ക്കൃഷി നടത്തുന്നതിനും 245 അസോള യൂണിറ്റുകള്‍ക്കും ആറു ജലസേചന പദ്ധതികള്‍ക്കും നാലു പേര്‍ക്ക് യന്ത്രവല്‍ക്കരണത്തിനുള്ള ധനസഹായം, നാലു കര്‍ഷകര്‍ക്ക് തരിശുഭൂമിയില്‍ തീറ്റപ്പുല്‍ക്കൃഷി നടത്തുന്നതിനും ഒരു കര്‍ഷകന് ഹൈഡ്രോപോണിക്‌സ് പദ്ധതിക്കുള്ള ധനസഹായം, മൂന്നു സ്വയംസഹായ ഗ്രൂപ്പുകള്‍ക്കും ഒരു വനിതാ ഗ്രൂപ്പിനും സബ്‌സിഡി നിരക്കില്‍ തീറ്റപ്പുല്‍ക്കൃഷി നടത്തി ആയത് വിതരണം നടത്തുന്നതിനുള്ള ധനസഹായം എന്നിവ ഉള്‍പ്പടെ ആകെ 28,23,288 രൂപ അനുവദിച്ചു.

മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതി ഇനത്തില്‍ ഡയറി സോണ്‍ പദ്ധതിയുമുള്‍പ്പടെ 155 കര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങുന്നതിനും 45 കര്‍ഷകര്‍ക്ക് കറവയന്ത്രം വാങ്ങുന്നതിനും 78 കര്‍ഷകര്‍ക്ക് ആവശ്യാധിഷ്ഠിത ധനസഹായവും 48 കര്‍ഷകര്‍ക്ക് കാലിത്തൊഴുത്ത് നിര്‍മ്മിക്കുന്നതിനും ചേര്‍ത്ത് ആകെ 2,17,85,800 രൂപ അനുവദിച്ചു.

ക്ഷീരസംഘങ്ങളുടെ നവീകരണം ഇനത്തില്‍ ക്ഷിരസംഘങ്ങള്‍ നവീകരിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനുമായി 60,47,417 രൂപ അനുവദിച്ചു.

ഗുണനിയന്ത്രണ ലാബുകളുടെ ശാക്തീകരണം ഇനത്തില്‍ രണ്ടു കര്‍ഷകര്‍ക്ക് ഫാം ലെവല്‍ ഹൈജീന്‍ ധനസഹായവും ഒരു ക്ഷീരസംഘത്തിന് ആവശ്യാധിഷ്ഠിത ധനസഹായവും ഉള്‍പ്പടെ 2,27,500 രൂപ അനുവദിച്ചു.

കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി നല്‍കുന്നതിനായി 6,06,000 രൂപ അനുവദിച്ചു. എസ്‌സിഎ-എസ്‌സിപി പദ്ധതി പ്രകാരം 25 പട്ടികജാതി കര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങുന്നതിനായി 9,57,500 രൂപ അനുവദിച്ചു.

2018-19 സാമ്പത്തിക വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍

റൂറല്‍ ഡയറി എക്സ്റ്റന്‍ഷന്‍ ആന്റ് അഡൈ്വസറി സര്‍വീസസ് ഇനത്തില്‍ 130 കര്‍ഷക സമ്പര്‍ക്ക പരിപാടികള്‍, ഒരു ബ്ലോക്ക് ക്ഷീരസംഗമം, ഒരു സ്റ്റുഡന്റ്‌സ് ഡയറി ക്ലബ്, ഒന്‍പത് ഗുണനിയന്ത്രണ ബോധവല്‍ക്കരണ പരിപാടികള്‍, ഒരു ഉപഭോക്തൃ മുഖാമുഖ പരിപാടി, 52 കര്‍ഷകര്‍ക്ക് കണ്ടിജന്‍സി ഫണ്ട് ധനസഹായം എന്നിവ ഉള്‍പ്പടെ ആകെ 13,09,520 രൂപ അനുവദിച്ചു.

തീറ്റപ്പുല്‍കൃഷി വികസന പദ്ധതി ഇനത്തില്‍ ഉള്‍പ്പെടുത്തി 80 ഹെക്ടറില്‍ പുല്‍ക്കൃഷി നടത്തുന്നതിനും, 245 അസോള യൂണിറ്റുകള്‍ക്കും, ആറ് ജലസേചന പദ്ധതികള്‍ക്കും, ഒന്‍പത് പേര്‍ക്ക് യന്ത്രവല്‍ക്കരണത്തിനുള്ള ധനസഹായം, മൂന്നു കര്‍ഷകര്‍ക്ക് തരിശുഭൂമിയില്‍ തീറ്റപ്പുല്‍ക്കൃഷി നടത്തുന്നതിനും, ഒരു കര്‍ഷകന് ഹൈഡ്രോപോണിക്‌സ് പദ്ധതിക്കുള്ള ധനസഹായം, മൂന്നു സ്വയംസഹായ ഗ്രൂപ്പുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ തീറ്റപ്പുല്‍ക്കൃഷി നടത്തി ആയത് വിതരണം നടത്തുന്നതിനുള്ള ധനസഹായം എന്നിവ ഉള്‍പ്പടെ ആകെ 30,41,521 രൂപ അനുവദിച്ചു.

മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതി ഇനത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയുമുള്‍പ്പടെ 294 കര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങുന്നതിനും, 21 കര്‍ഷകര്‍ക്ക് കറവയന്ത്രം വാങ്ങുന്നതിനും, 407 കര്‍ഷകര്‍ക്ക് ആവശ്യാധിഷ്ഠിത ധനസഹായവും, 109 കര്‍ഷകര്‍ക്ക് കാലിത്തൊഴുത്ത് നിര്‍മ്മിക്കുന്നതിനും ചേര്‍ത്ത് ആകെ 3,28,07,327 രൂപ അനുവദിച്ചു.

ക്ഷീരസംഘങ്ങളുടെ നവീകരണം ഇനത്തില്‍ ക്ഷിരസംഘങ്ങള്‍ നവീകരിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനുമായി 84,17,111 രൂപ ചെലവഴിച്ചു.

ഗുണനിയന്ത്രണ ലാബുകളുടെ ശാക്തീകരണം ഇനത്തില്‍ നാലു കര്‍ഷകര്‍ക്ക് ഫാം ലെവല്‍ ഹൈജീന്‍ ധനസഹായവും രണ്ടു ക്ഷീരസംഘങ്ങള്‍ക്ക് ആവശ്യാധിഷ്ഠിത ധനസഹായവും ഉള്‍പ്പടെ 8,26,112 രൂപ അനുവദിച്ചു.

കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി നല്‍കുന്നതിനായി 6,06,000 രൂപ അനുവദിച്ചു. എസ്‌സിഎ-എസ്‌സിപി പദ്ധതി പ്രകാരം 50 പട്ടികജാതി കര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങുന്നതിനായി 24,85,000 രൂപ അനുവദിച്ചു.

2019-20 സാമ്പത്തിക വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍

റൂറല്‍ ഡയറി എക്സ്റ്റന്‍ഷന്‍ ആന്റ് അഡൈ്വസറി സര്‍വീസസ് ഇനത്തില്‍ 180 കര്‍ഷക സമ്പര്‍ക്ക പരിപാടികള്‍, രണ്ട് ബ്ലോക്ക് ക്ഷീരസംഗമങ്ങള്‍, ഒരു ജില്ലാക്ഷീരസംഗമം, ഒരു സ്റ്റുഡന്റ്‌സ് ഡയറി ക്ലബ്, 25 കര്‍ഷകര്‍ക്ക് കണ്ടിജന്‍സി ഫണ്ട് എന്നിവ ഉള്‍പ്പടെ ആകെ 13,61,945 രൂപ അനുവദിച്ചു.

തീറ്റപ്പുല്‍കൃഷി വികസന പദ്ധതി ഇനത്തില്‍ ഉള്‍പ്പെടുത്തി 90 ഹെക്ടറില്‍ പുല്‍ക്കൃഷി നടത്തുന്നതിനും, 245 അസോള യൂണിറ്റുകള്‍ക്കും, മൂന്നു ജലസേചന പദ്ധതികള്‍ക്കും, രണ്ടു പേര്‍ക്ക് യന്ത്രവല്‍ക്കരണത്തിനുള്ള ധനസഹായം, മൂന്നു സ്വയംസഹായ ഗ്രൂപ്പുകള്‍ക്കും ഒരു വനിതാ ഗ്രൂപ്പിനും സബ്‌സിഡി നിരക്കില്‍ തീറ്റപ്പുല്‍ക്കൃഷി നടത്തി അത് വിതരണം നടത്തുന്നതിനുള്ള ധനസഹായം എന്നിവ ഉള്‍പ്പടെ ആകെ 31,32,307 രൂപ അനുവദിച്ചു.

മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതി ഇനത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയും മെഴുവേലി പഞ്ചായത്തില്‍ ക്ഷീരഗ്രാമവും ഉള്‍പ്പെടെയുള്ള പദ്ധതി പ്രകാരം 268 കര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങുന്നതിനും, 16 കര്‍ഷകര്‍ക്ക് കറവയന്ത്രം വാങ്ങുന്നതിനും, 213 കര്‍ഷകര്‍ക്ക് ആവശ്യാധിഷ്ഠിത ധനസഹായവും, 48 കര്‍ഷകര്‍ക്ക് കണ്ടിജന്‍സി ഫണ്ടും, 72 കര്‍ഷകര്‍ക്ക് കാലിത്തൊഴുത്ത് നിര്‍മ്മിക്കുന്നതിനും ചേര്‍ത്ത് ആകെ 2,26,61,154 രൂപ അനുവദിച്ചു.

ക്ഷീരസംഘങ്ങളുടെ നവീകരണം ഇനത്തില്‍ ക്ഷിരസംഘങ്ങള്‍ നവീകരിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനുമായി 44,76,606 രൂപ അനുവദിച്ചു. ക്ഷീരസംഘങ്ങള്‍ക്കുള്ള നിക്ഷേപം ഇനത്തില്‍ ക്ഷീരസംഘങ്ങളെ ശാക്തീകരിക്കുന്നതിനായി 603000 രൂപ അനുവദിച്ചു.

ഗുണനിയന്ത്രണ ലാബുകളുടെ ശാക്തീകരണം ഇനത്തില്‍ 13 ഗുണനിയന്ത്രണ ബോധവല്‍ക്കരണ പരിപാടികളും, ഒരു ഉപഭോക്തൃ മുഖാമുഖ പരിപാടിയും, രണ്ടു കര്‍ഷകര്‍ക്ക് ഫാം ലെവല്‍ ഹൈജീന്‍ ധനസഹായവും ഉള്‍പ്പടെ 6,20,500 രൂപ അനുവദിച്ചു.

കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി നല്‍കുന്നതിനായി 35,66,375 രൂപ അനുവദിച്ചു. എസ്‌സിഎ-എസ്‌സിപി പദ്ധതി പ്രകാരം 50 പട്ടികജാതി കര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങുന്നതിനായി 24,85,000 രൂപ അനുവദിച്ചു.

2020-21 സാമ്പത്തിക (സെപ്റ്റംബര്‍ 30 വരെ )നടത്തിയ പ്രവര്‍ത്തനങ്ങള്‍

റൂറല്‍ ഡയറി എക്സ്റ്റന്‍ഷന്‍ ആന്റ് അഡൈ്വസറി സര്‍വീസസ് ഇനത്തില്‍ 22 കര്‍ഷകര്‍ക്ക് കണ്ടിജന്‍സി ഫണ്ട് നല്‍കിയത് ഉള്‍പ്പടെ ആകെ 7,80,032 രൂപ അനുവദിച്ചു.

തീറ്റപ്പുല്‍കൃഷി വികസന പദ്ധതി ഇനത്തില്‍ ഉള്‍പ്പെടുത്തി 89 ഹെക്ടറില്‍ പുല്‍ക്കൃഷി നടത്തുന്നതിനും, മൂന്നു ജലസേചന പദ്ധതികള്‍ക്കും, ഒരു കര്‍ഷകന് യന്ത്രവല്‍ക്കരണത്തിനുള്ള ധനസഹായം എന്നിവ ഉള്‍പ്പടെ ആകെ 21,86,264 രൂപ അനുവദിച്ചു.

മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതി ഇനത്തില്‍ 27 കര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങുന്നതിനും, ഏഴ് കര്‍ഷകര്‍ക്ക് കറവയന്ത്രം വാങ്ങുന്നതിനും, 14 കര്‍ഷകര്‍ക്ക് ആവശ്യാധിഷ്ഠിത ധനസഹായവും, 17 കര്‍ഷകര്‍ക്ക് കാലിത്തൊഴുത്ത് നിര്‍മ്മിക്കുന്നതിനും ചേര്‍ത്ത് ആകെ 1,03,77,800 രൂപ അനുവദിച്ചു.

ക്ഷീരസംഘങ്ങളുടെ നവീകരണം ഇനത്തില്‍ ക്ഷിരസംഘങ്ങള്‍ നവീകരിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനുമായി 28,68,776 രൂപ അനുവദിച്ചു.

ക്ഷീരസംഘങ്ങള്‍ക്കുള്ള നിക്ഷേപം ഇനത്തില്‍ ക്ഷീരസംഘങ്ങളെ ശാക്തീകരിക്കുന്നതിനായി 4,85,000 രൂപ അനുവദിച്ചു. ഗുണനിയന്ത്രണ ലാബുകളുടെ ശാക്തീകരണം ഇനത്തില്‍ 5,59,758 രൂപ അനുവദിച്ചു.