Trending Now

പ്രമാടം, മലയാലപ്പുഴ, ആങ്ങമൂഴി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി

 

കോന്നി വാര്‍ത്ത ഡോട്ട് കോം :പ്രമാടം, മലയാലപ്പുഴ, ആങ്ങമൂഴി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റാൻ ഉത്തരവായതായി അഡ്വ.കെ യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.ഇതോടെ കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ ആശുപത്രികളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി.
ആർദ്രം മിഷൻ്റെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് മൂന്ന് പി.എച്ച് .സികളെയും എഫ്.എച്ച്.സികളായി ഉയർത്തിയത്. മൂന്നാം ഘട്ടത്തിൽ കേരളത്തിലാകെ 212 പി.എച്ച്.സികളും, ജില്ലയിൽ 13 പി.എച്ച്.സികളും എഫ്.എച്ച്.സികളായി മാറും.
കൂടുതൽ ഡോക്ടർമാരുടെയും, മറ്റ് ജീവനക്കാരുടെയും സേവനം, ഫാർമസി, ലബോറട്ടറി, എക്സ് റേ യൂണിറ്റ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ, ഇരിപ്പിടം, കുടിവെള്ളം തുടങ്ങി പി.എച്ച്.സികളുടെ രൂപം തന്നെ മാറ്റുന്ന വികസന പ്രവർത്തനങ്ങളാണ് എഫ്.എച്ച്.സി യിൽ ഒരുക്കുക.
കോന്നി നിയോജക മണ്ഡലത്തിൽ 2021 മാർച്ച് മാസത്തോടെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള തീരുമാനത്തിലാണ് മുന്നോട്ടു പോകുന്നതെന്ന് എം.എൽ.എ പറഞ്ഞു.പ്രമാടം, മലയാലപ്പുഴ, ആങ്ങുഴി ആശുപത്രികളിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റാനുള്ള പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.