
കോന്നി വാര്‍ത്ത : ഗവ.മെഡിക്കൽ കോളേജിൻ്റെ തുടർ വികസനം സംബന്ധിച്ച് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ: എ.റംലാബീവിയുമായി തിരുവനന്തപുരത്ത് ചർച്ച നടത്തി.തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രിയേയും സന്ദർശിച്ചു.
സാങ്കേതിക സമിതി മെഡിക്കൽ കോളേജ് സന്ദർശിച്ച ശേഷം ചേർന്ന യോഗ തീരുമാനങ്ങൾ എം.എൽ.എ ഡയറക്ടറെ അറിയിച്ചു.കിടത്തി ചികിത്സ ആരംഭിക്കണമെങ്കിൽ 56.68 കോടി രൂപയുടെ ആശുപത്രി ഉപകരണങ്ങളും ഫർണിച്ചറും അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട്.ഇതു സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു.രണ്ടാം ഘട്ട നിർമ്മാണത്തിൽ ഉൾപ്പെടാത്ത എസ്.റ്റി.പി ഉൾപ്പടെയുള്ള ജോലികൾക്കായി 15 കോടി ലഭ്യമാക്കാൻ ധനവകുപ്പിനെ സമീപിക്കാനും തീരുമാനമായി.
ഒ.പി. പ്രവർത്തന
ത്തിനായി ഒരു ഫാർമസിസ്റ്റ്, രണ്ട് വീതം ജൂനിയർ ലാബ് അസിസ്റ്റൻ്റ്, നേഴ്സിംഗ് അസിസ്റ്റൻ്റ്, ഹോസ്പിറ്റൽ അറ്റൻഡൻ്റ് മാർ എന്നിവരെ അടിയന്തിരമായി നിയമിക്കും.ഈ ആഴ്ച തന്നെ ജോലി ക്രമീകരണവ്യവസ്ഥയിൽ നിയമിച്ച് ഉത്തരവു നല്കുമെന്ന് ഡി.എം.ഇ പറഞ്ഞു. ഒരു ലാബ് ടെക്നീഷ്യനെയും നിയമിക്കും.
രണ്ടാം ഘട്ട നിർമ്മാണത്തിന് കിഫ്ബി യിൽ നിന്നും തുക അനുവദിച്ച സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നതിന് നടപടി വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.
എം.എൽ.എയെ കൂടാതെ ഡി.എം.ഇ ഡോ: എ റംലാബീവി, മെഡിക്കൽ കോളേജ് സ്പെഷ്യൽ ഓഫീസർ ഡോ: ഹരികുമാരൻ നായർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ജനാർദ്ദനൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.