Trending Now

കോന്നി – പുനലൂർറോഡ് നിര്‍മ്മാണത്തിന് മുന്നോടിയായി കലഞ്ഞൂര്‍ മേഖലയില്‍ മരങ്ങള്‍ മുറിച്ച് നീക്കുന്നു

 

കോന്നി വാര്‍ത്ത :പുനലൂർ-മൂവാറ്റുപുഴ റോഡിൽ കോന്നി – പുനലൂർ റീച്ചിന്‍റെ നിർമ്മാണം ആരംഭിക്കുന്നതിനു മുന്നോടിയായി റോഡിന് ഇരുവശവും നില്ക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്ന പ്രവർത്തനങ്ങൾ തുടങ്ങി. കലഞ്ഞൂർ പഞ്ചായത്തിലെ പ്രവർത്തനങ്ങൾ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ചു. കോന്നി മുതൽ പുനലൂർ വരെയുള്ള 29.84 കിലോമീറ്റർ റോഡിൻ്റെ വർക്കാണ് കെ.എസ്.ടി.പി ടെൻഡർ ചെയ്തത്.ഇതിൽ 15 കിലോമീറ്റർ കോന്നി നിയോജക മണ്ഡലത്തിലാണ്.221 കോടി രൂപയ്ക്കാണ് ടെൻഡർ നടത്തിയത്.

മരങ്ങൾ മുറിച്ച് റോഡ് ക്ലിയറൻസ് വരുത്തുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് നിർമ്മാണ ഉദ്ഘാടനം നടത്തി പണി ആരംഭിക്കും.
ആർ.ഡി.എസ് ചെറിയാൻ ആൻ്റ് വർക്കി കൺസ്ട്രക്ഷൻനാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. കോന്നി – പ്ലാച്ചേരി റീച്ചിൽ ഉൾപ്പെട്ട കോന്നി നിയോജക മണ്ഡലത്തിലെ ഭാഗത്തിൻ്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.

കോന്നി -പുനലൂർ റീച്ചും വേഗത്തിൽ നിർമ്മാണം നടത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.
കെ.എസ്.ടി.പി നിർമ്മാണം പൂർത്തിയായാൽ കോന്നി നിയോജക മണ്ഡലത്തിൻ്റെ മുഖച്ഛായ തന്നെ മാറുമെന്നും എം.എൽ.എ പറഞ്ഞു. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.മനോജ് കുമാറും എം.എൽ.എയ്ക്കൊപ്പം ഉണ്ടായിരുന്നു.

error: Content is protected !!