Trending Now

അഗ്നിശമന സേനാംഗം മുങ്ങിമരിച്ചു

 

റാന്നി പെരുനാട്ടില്‍ പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആള്‍ക്കു വേണ്ടി തെരച്ചില്‍ നടത്തുന്നതിനിടെ ഡിങ്കി ബോട്ട് മറിഞ്ഞ് അഗ്നിശമന സേനാംഗം മുങ്ങിമരിച്ചു. പത്തനംതിട്ട യൂണിറ്റിലെ ഫയര്‍മാന്‍ തിരുവനന്തപുരം ഒറ്റശേഖരമംഗലം മണലുവിളാകം ശരത് ഭവനില്‍ ആര്‍.ആര്‍. ശരത് (30) ആണ് മരിച്ചത്.
മാടമണ്‍ ചുരപ്ളാക്കല്‍ വീട്ടില്‍ ശിവനെ (55) ഇന്നലെ രാവിലെ മാടമണ്‍ പമ്പു ഹൗസിനു സമീപം ഒഴുക്കില്‍പ്പെട്ട് കാണാതായിരുന്നു. ഡിങ്കി ബോട്ടില്‍ തെരച്ചില്‍ നടത്തിയ അഗ്നിശമനസേനാ സംഘത്തില്‍ ശരത്തുമുണ്ടായിരുന്നു. വൈകിട്ട് നാല് മണിയോടെ ഡിങ്കി മറിഞ്ഞ് വെള്ളത്തില്‍ വീണ ശരത് ഒഴുക്കില്‍പ്പെടുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ മുങ്ങിയെടുത്ത് റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

error: Content is protected !!