Trending Now

കോന്നിയില്‍ പ്രിയദർശിനി ടൗൺഹാൾ നാടിന് സമർപ്പിക്കുന്നു

 

കോന്നി വാര്‍ത്ത : കോന്നി ഗ്രാമ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിലെ മറ്റൊരു നാഴികകല്ലായി പ്രീയദർശിനി ടൗൺഹാൾ മാറുകയാണ്. പഞ്ചായത്ത് ഷോപ്പിങ്ങ് കോംപ്ലക്സിന്റെ ഒഴിഞ്ഞു കിടന്ന മുകൾ നിലയിലെ 3860 സ്ക്വർ ഫീറ്റ് സ്ഥലമാണ് ടൗൺ ഹാളായി രൂപാന്തരപ്പെടുന്നത് 2017 – 18 ൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് 3 ഘട്ടമായാണ് നിർമ്മാണം പൂർത്തിയാകുന്നത്. ഷോപ്പിങ്ങ് കോംപ്ലക്സിന്റെ മുകൾ നില കെട്ടി ഉയർത്തുന്നതിന് 2470225 രൂപയും ആധുനിക നിലവാരത്തിൽ വൈദ്യുതീകരിക്കുന്നതിന് 9 ലക്ഷം രൂപയും പെയിന്റിങ്ങ് അനുബന്ധ പ്രവർത്തനങ്ങൾക്ക് 150000 രൂപയും മൈക്ക് പ്രൊജക്ടർ ഉൾപ്പെടെ 225000 രൂപയും വകയിരുത്തിയാണ് ആധുനിക നിലവാരത്തിലുള്ള ടൗൺ ഹാൾ പൂർത്തിയാകുന്നത് ഏകദേശം 500 പേർക്ക് പങ്കെടുക്കുവാൻ കഴിയുന്ന തരത്തിലാണ് നിർമ്മാണം നടക്കുന്നത് 4 ശുചി മുറികൾ 450 സ്ക്വയർ ഫീറ്റിൽ സ്റ്റേജ്, ഗ്രീൻ റും എന്നിവയും അനുബന്ധമായി നിർമ്മിച്ചിട്ടുണ്ട്. 2020 ഒക്ടോബർ 24 ശനി പകൽ 10 മണിയ്ക്ക് ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവ്വഹിക്കും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി.എം അദ്ധ്യക്ഷത വഹിക്കും ആന്റോ ആന്റണിഎം പി താക്കോൽ കൈമാറും. കോന്നി ഗ്രാമ പഞ്ചായത്ത്ഐ എസ്സ് ഓ സർട്ടിഫിക്കേറ്റ് ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം അടൂർ പ്രകാശ് എം പി നിർവ്വഹിക്കും. ടൗൺഹാൾ നിർമ്മാണത്തിലുംഐ എസ്സ് ഓ സർട്ടിഫിക്കേഷനിലും സഹകരിച്ച വരെ കെ.യു. ജനീഷ് കുമാർ എം എല്‍ എ ആദരിക്കും കോവിഡ് 19 പ്രോട്ടോക്കാൾ അനുസരിച്ച് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ പങ്കെടുക്കും

error: Content is protected !!