Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 171 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 17 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(അടൂര്‍, ആനന്ദപ്പളളി കരുവാറ്റ) 3
2 പന്തളം
(തോട്ടക്കോണം, കുരമ്പാല, പൂഴിക്കാട്) 10
3 പത്തനംതിട്ട
(കുമ്പഴ, താഴെവെട്ടിപ്രം) 7
4 തിരുവല്ല
(പാലിയേക്കര, തുകലശേരി, മുത്തൂര്‍, മതില്‍ഭാഗം, കുറ്റപ്പുഴ, മഞ്ഞാടി, തിരുമൂലപുരം) 15
5 ആനിക്കാട്
(പുന്നവേലി, നൂറോമാവ്) 2
6 ആറന്മുള
(മാലക്കര, ഇടശേരിമല, വല്ലന, കുറിച്ചിമുട്ടം) 5
7 അയിരൂര്‍
(ഇടപ്പാവൂര്‍, കാഞ്ഞീറ്റുകര) 6
8 ചെന്നീര്‍ക്കര
(പ്രക്കാനം, മുട്ടത്തുകൊണം) 3
9 ചെറുകോല്‍ 1
10 ചിറ്റാര്‍ 1
11 ഏറത്ത്
(മണക്കാല, വടക്കടത്തുകാവ്) 4
12 ഇലന്തൂര്‍ 1
13 ഇരവിപേരൂര്‍
(വെസ്റ്റ് ഓതറ, ഇരവിപേരൂര്‍) 11
14 ഏഴംകുളം
(നെടുമണ്‍, തൊഴുവക്കാട്, ഏഴംകുളം) 4
15 കടപ്ര
(പുളിക്കീഴ്, കടപ്ര) 3
16 കലഞ്ഞൂര്‍
(കലഞ്ഞൂര്‍, പൂമരുതിക്കുഴി) 4
17 കവിയൂര്‍
(കവിയൂര്‍) 7
18 കൊടുമണ്‍
(അങ്ങാടിക്കല്‍ സൗത്ത്, കൊടുമണ്‍) 2
19 കോയിപ്രം
(പുല്ലാട്, പൂവത്തൂര്‍, കുമ്പനാട്, കോയിപ്രം) 14
20 കോന്നി
(ചെങ്ങറ, കൊന്നപ്പാറ, വെളളപ്പാറ, മങ്ങാരം, അട്ടച്ചാക്കല്‍) 9
21 കുന്നന്താനം
(ആഞ്ഞിലിത്താനം, മാന്താനം) 4
22 കുറ്റൂര്‍
(കുറ്റൂര്‍) 5
23 മലയാലപ്പുഴ
(താഴം, കിഴക്കുപുറം, കുമ്പളാംപൊയ്ക) 7
24 മല്ലപ്പളളി 1
25 മെഴുവേലി
(ഇലവുംതിട്ട) 4
26 മൈലപ്ര
(മണ്ണാറകുളഞ്ഞി) 2
27 നാരങ്ങാനം 1
28 നെടുമ്പ്രം 1
29 നിരണം
(നിരണം) 2
30 ഓമല്ലൂര്‍
(ഓമല്ലൂര്‍) 3
31 പളളിക്കല്‍
(പെരിങ്ങനാട്, തെങ്ങമം, മേലൂട്) 9
32 പന്തളം-തെക്കേക്കര
(പോത്രാട്, പറന്തല്‍, തട്ട) 4
33 പ്രമാടം
(വി-കോട്ടയം, മല്ലശേരി, പൂങ്കാവ്, തെങ്ങുംകാവ്) 12
34 റാന്നി
(കരികുളം, മോതിരവയല്‍, റാന്നി) 7
35 റാന്നി-പഴവങ്ങാടി
(ചേത്തയ്ക്കല്‍) 3
36 സീതത്തോട് 1
37 തണ്ണിത്തോട്
(തണ്ണിത്തോട്, തേക്കുതോട്) 9
38 തോട്ടപ്പുഴശേരി 1
39 വടശേരിക്കര
(പേഴുംപാറ, ചെറുകുളഞ്ഞി, വടശേരിക്കര) 6
40 മറ്റ് ജില്ലക്കാര്‍ 1

ജില്ലയില്‍ ഇതുവരെ ആകെ 13229 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 10162 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) ഒക്ടോബര്‍ 15ന് രോഗബാധ സ്ഥിരീകരിച്ച ഐത്തല സ്വദേശിനി (84) ഒക്ടോബര്‍ 20ന് റാന്നി താലൂക്ക് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
2)ഒക്ടോബര്‍ 19ന് രോഗബാധ സ്ഥിരീകരിച്ച പുല്ലാട് സ്വദേശിനി (24)ഒക്ടോബര്‍ 22ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. ടൈപ്പ് ഒന്ന് ഡയബറ്റിക്‌സ്, കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയ്ക്ക് ചികിത്സയില്‍ ആയിരുന്നു.
3) ഇലന്തൂര്‍ സ്വദേശി (70)ഒക്ടോബര്‍ 10ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 75 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ അഞ്ചു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 327 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 10844 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2305 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2159 പേര്‍ ജില്ലയിലും, 146 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി, എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 115
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 102
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 87
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 54
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 179
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 81
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 48
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 23
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 61
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 38
11 മല്ലപ്പളളി സിഎഫ്എല്‍ടിസി 60
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1086
13 സ്വകാര്യ ആശുപത്രികളില്‍ 114
ആകെ 2048

ജില്ലയില്‍ 14841 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2253 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3778 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 97 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 179 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 20872 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 92949, 823, 93772.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന 62436, 1062, 63498.
3 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
4 ട്രൂനാറ്റ് പരിശോധന 2854, 40, 2894.
5 സി.ബി.നാറ്റ് പരിശോധന 131, 2, 133.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 158855, 1927, 160782.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1071 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2998 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1729 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.57 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.7 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 41 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 107 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1151 കോളുകള്‍ നടത്തുകയും, 14 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

error: Content is protected !!