Trending Now

കാട്ടുപന്നിയെ കൂട്ടത്തോടെ നശിപ്പിക്കാന്‍ കേന്ദ്ര അനുമതി തേടി

 

കോന്നി വാര്‍ത്ത : കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ അവയെ വെർമിൻ (ശല്യം ചെയ്യുന്ന മൃഗം) ആയി പ്രഖ്യാപിച്ച് കൂട്ടത്തോടെ നശിപ്പിക്കാനുള്ള കേന്ദ്രാനുമതി തേടാനുള്ള നടപടിക്ക് സർക്കാർ ഉത്തരവ് നൽകി. വനമേഖലയ്ക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങളാകെ പന്നി ശല്യത്താൽ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ മൂലം എണ്ണം നിയന്ത്രിക്കാൻ വനം വകുപ്പിനായില്ല. ഈ സാഹചര്യത്തിലാണ് നിരന്തരമായി പന്നി ശല്യമുള്ള മേഖലകളിൽ വ്യവസ്ഥകൾക്ക് വിധേയമായി ഉദ്യോഗസ്ഥർക്ക് പുറമെ തോക്ക് ലൈസൻസുള്ള നാട്ടുകാർക്കും അവയെ വെടിവച്ചുകൊല്ലാൻ സർക്കാർ അനുമതി നൽകി ഉത്തരവായത്. ഉത്തരവ് നടപ്പാക്കിയെങ്കിലും വലിയ കുറവ് കാണാത്തതിനാലാണ് അവയെ വെർമിൻ (ശല്യകാരിയായ മൃഗം) ആയി പ്രഖ്യാപിക്കാൻ കേന്ദ്രാനുമതി തേടിയത്. പന്നി ശല്യം രൂക്ഷമായ മേഖലകൾ, പന്നി ആക്രമണത്തിന്റ എണ്ണം തുടങ്ങി വിശദവിവരങ്ങൾ സഹിതമാണ് അപേക്ഷിച്ചിട്ടുള്ളത്. കേന്ദ്രാനുമതി ലഭിച്ചാൽ കാട്ടുപന്നി ആക്രമണം പൂർണമായും നിയന്ത്രിക്കാൻ കഴിയും.

error: Content is protected !!