Trending Now

കോന്നി വകയാറിൽ വീട്ടമ്മയെ കൊല്ലാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി

കോന്നി വാർത്ത :കോന്നിയിൽ അംഗൻവാടി ഹെൽപ്പറെ കൊലപ്പെടുത്താൻ ശ്രമം.വകയാർ കൈതക്കര മുട്ടത്ത്പടിഞ്ഞാറ്റേതിൽപ്രസന്നകുമാരിയേയാണ് തൃശ്ശൂർ സ്വദേശിയായ യുവാവ് വീടിനുള്ളിൽ അതിക്രമിച്ച് കയറികയറിട്ട്മുറുക്കികൊലപ്പെടുത്താൻ ശ്രമിച്ചത്.ഇന്ന് രാവിലെയാണ് സംഭവം. സംഭവ ശേഷം ഓടിപ്പോയ യുവാവിനെ നാട്ടുകാർ പിടികൂടി കോന്നി പോലീസിൽ ഏല്പിച്ചു. ഒരു വർഷമായി ഇവിടെ മേസ്തിരിപ്പണി ചെയ്തു വരികയും വകയാർ കോളനിയിൽ നിന്ന് പെൺകുട്ടിയ്ക്കൊപ്പം താമസിച്ചു വരികയാണ്.ഒരാഴ്ചയായി പണി ചെയ്യുന്ന വീടിനു സമീപം താമസിക്കുന്ന വീട്ടമ്മയേ നിരീക്ഷിച്ച ശേഷമാണ് ഇന്ന് കൊലപ്പെടുത്താൻ ശ്രമിച്ചത്.

error: Content is protected !!