Trending Now

കോന്നിയില്‍ 3 ഗ്രാമീണ റോഡുകൾ കൂടി സഞ്ചാര യോഗ്യമാകുന്നു

 

 

കോന്നി വാര്‍ത്ത : കോന്നി ഗ്രാമ പഞ്ചായത്തിൽ വർഷങ്ങളായി തകർന്ന് കിടന്നിരുന്ന 3 റോഡുകളുടെ പുനർനിർമാണത്തിന് കൂടി തുടക്കമായി.പെരിഞ്ഞൊട്ടയ്ക്കൽ മച്ചിക്കാട് റോഡ്, ഇടയത്ത് പടി തട്ടാരേത്ത് പടി റോഡ്, പത്തലുകുത്തി അടവിക്കുഴി മല്ലേലിൽ പടി റോഡ് എന്നിവയാണ് നവീകരിക്കുന്നത്.മൂന്ന് റോഡുകളുടെ നവീകരണത്തിനായി 32 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമാണം. വർഷങ്ങളായി തകർന്നു കിടന്നിരുന്ന റോഡുകൾ തദ്ദേശ വാസികളെ ഏറെ വലച്ചിരുന്നു. കാൽ നട യാത്ര പോലും ദുസ്സഹമായ സാഹചര്യത്തിൽ പ്രദേശവാസികൾ വിഷയം എം. എൽ. എ യുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് റോഡ് നിർമാണത്തിനായി ഫണ്ട് അനുവദിച്ചത്. റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു. ജെനിഷ് കുമാർ എം എൽ എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത്‌ അംഗം തുളസി മോഹൻ, ജിജോ മോഡി, എം. എസ് ഗോപിനാഥൻ,കെ. പി ശിവദാസ്, ആർ. ഗോവിന്ദ്, മിഥുൻ മോഹൻ,മധുസൂദനൻ, ബാലൻ പിള്ള, ബിനു കണ്ണൻ മല, എം. കെ സന്തോഷ്‌ എന്നിവർ സംസാരിച്ചു.

error: Content is protected !!