Trending Now

ഐരവൺ സൊസൈറ്റിപ്പടി മാളപാറക്കാവ് റോഡിന്‍റെ നിർമാണ ഉത്ഘാടനം നടന്നു

 

കോന്നി വാര്‍ത്ത : അരുവാപ്പുലം പഞ്ചായത്തിലെ ഐരവൺ സൊസൈറ്റിപ്പടി മാളപാറക്കാവ് റോഡിന്‍റെ നിർമാണ ഉത്ഘാടനം അഡ്വ കെ. യു. ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. പ്രദേശ വാസികളുടെ ദീർഘനാളായുള്ള ആവശ്യം എം എൽ എ യെ നേരിട്ട് അറിയിക്കുകയായിരുന്നു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവാക്കിയാണ് റോഡ് കോൺക്രീറ്റ് ചെയ്യുന്നത്.വാർഡ് മെമ്പർ പുഷ്പലത, അധ്യക്ഷയായ ചടങ്ങിൽ എം എൽ എ യോടൊപ്പം രഘുനാഥ്‌ ഇടത്തിട്ട, ശ്രീകുമാർ, എം. എസ്. ഗോപിനാഥൻ നായർ,ബിന്ദു, രാജൻ ആശിഷ്ലാൽ, തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!