Trending Now

ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ശബരിമല, പമ്പ, നിലക്കൽ, തുലാപ്പള്ളി മേഖലകളിലേ വ്യാപാരികളുടെ വാർഷിക പൊതുയോഗം നടന്നു. സമിതി പ്രസിഡന്‍റ് ജി. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ പ്രസിഡൻറ് പ്രസാദ് ജോൺ മാമ്പ്ര ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടി എബ്രഹാം പരുവാനിക്കൽ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ മുഹമ്മദ് സലീം സ്വാഗതവും രാജേഷ് പി ആർ നന്ദിയും പറഞ്ഞു. പ്രളയവും യുവതീ പ്രവേശന വിഷയവും കോവിഡ്-19 വൈറസ് വ്യാപനവും മൂലം കഷ്ടനഷ്ടങ്ങൾ നേരിട്ട മേഖലയിലേ വ്യാപാരികൾക്കു നഷ്ട പരിഹാരവും അവരെ ആശ്രയിച്ചു കഴിയുന്ന ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികൾക്ക് സഹായവും പുനരധിവാസവും ഏർപ്പെടുത്താൻ അധികാര കേന്ദ്രങ്ങൾ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. മേഖലയിലേ വ്യാപാരികളുടെ ഐക്യത്തേ തകർക്കുവാൻ വേണ്ടിയുള്ള ബാഹ്യശക്തികളുടെ പ്രവർത്തനത്തെ യോഗം അപലപിച്ചു.

ഔദ്യോഗിക ഭാരവാഹികള്‍

 

ജി. അനിൽ കുമാർ (പ്രസിഡൻറ്); മുഹമ്മദ് സലിം, സെയ്തൂർ പാണ്ഡ്യൻ (വൈസ് പ്രസിഡൻറുമാർ); ജെ. ജയകുമാർ (ജനറൽ സെക്രട്ടറി); ഷൈജു യു, ഷിജു ടി ജെ, രതീഷ് എ വി (ജോയിൻറ് സെക്രട്ടറിമാർ); വി എസ് വിഷ്ണു (ഓർഗനൈസിംഗ് സെക്രട്ടറി); രാജേഷ് പി ആർ (ട്രഷറാർ) എന്നിവരെയും സുരേഷ് എം എസ്, ബാബു സി ആർ, രമേശൻ ജി, നാസറുദീൻ എം, എബ്രഹാം എം പി, ജയകുമാർ കെ എൻ, സാബുമോൻ പി ജെ, നിസാർ എ, ഓമനക്കുട്ടൻ പി, സനൽ കുമാർ ടി എസ്, സനൂപ് എൻ, സതീഷ് കുമാർ, സന്തോഷ് എം എസ്, എന്നിവരെ എക്സി ക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തതായി ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ജി. അനിൽ കുമാർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ കമ്മിറ് പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര എന്നിവർ അറിയിച്ചു.

error: Content is protected !!