കോന്നി വാര്‍ത്ത : കല്ലേലി എസ്റ്റേറ്റിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ നിർവ്വഹിച്ചുകോന്നി:കല്ലേലി നിവാസികളുടെ യാത്ര ദുരിതത്തിന് സ്വാന്തനമായി കല്ലേലി എസ്റ്റേറ്റിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ നിർവ്വഹിച്ചു. കല്ലേലി എസ് സ്റ്റേറ്റിലെ വർഷങ്ങളായി തകർന്നു കിടന്നിരുന്ന ഈസ്റ്റ് ഡിവിഷൻ – കല്ലേലി റോഡ് 35 ലക്ഷം രൂപ മുതൽ മുടക്കിയും കല്ലേലി തോട്ടം – മേസ്തിരി കാനറോഡ് 15 ലക്ഷം രൂപ മുതൽ മുടക്കിയും മുഖ്യമന്ത്രിയുടെ തദ്ദേശ സ്വയംഭരണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപെടുത്തി നിർമിക്കുന്നത്. റോഡുകളുടെ ശോച്യാവസ്ഥയെ തുടർന്ന് തൊഴിലാളികൾ എം എൽ എ യ്ക്ക് നിവേദനം നൽകിയിരുന്നു. കൂടാതെ ഇതേ പദ്ധതിയിലുൾപ്പെടുത്തി കല്ലേലി കൊക്കാത്തോട് റോഡിനു 30 ലക്ഷം രൂപയുടെ ടാറിങ്ങും എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയ്ക്ക് കടിയാർ റോഡിന്റെ കോൺക്രീറ്റ് പ്രവർത്തിയും തേയിലക്കട് വെസ്റ്റ് ഡിവിഷൻ റോഡിനു 10 ലക്ഷം രൂപയുടെ കോൺക്രീറ്റ് പ്രവർത്തിയും ഈസ്റ്റ് ഡിവിഷൻ കല്ലേലി റോഡിനു 4.90 ലക്ഷം രൂപ NCRF.പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് പ്രവർത്തിക്കും തുക അനുവദിച്ചിട്ടുണ്ടെന്നും എം എൽ എ പ്രസംഗത്തിൽ പറഞ്ഞു.ഇതോടെ കല്ലേലി മേഖലയിൽ റോഡ് വികസനം പൂർണമാവുകയാണ്. റോഡ് നിർമ്മാണം വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ഉദ്ഘാടന യോഗത്തിൽ എം എൽ എ പറഞ്ഞു. പഞ്ചായത്തംഗം പി സിന്ധു അധ്യക്ഷയായി ബ്ലോക്ക് പഞ്ചായത്തംഗം ജയ അനിൽ ,സി പി ഐ എം അരുവാപ്പുലം ലോക്കൽ സെക്രട്ടറി വർഗ്ഗീസ് ബേബി, കല്ലേലി ലോക്കൽ സെക്രട്ടറി ആർ അജയകുമാർ, ലോക്കൽ കമ്മിറ്റിയംഗം ശിവദാസ്, സി പി ഐ ലോക്കൽ കമ്മിറ്റിയംഗം ചന്ദ്രൻ എസ്സ്റ്റേറ്റ് മാനേജർ പി എം മാത്യു,പഞ്ചായത്ത് അസി. എൻജിനീയർ അനോജ് കുമാർ പി. ആർ , റജി ജോർജ്ജ് എന്നിവർ സംസാരിച്ചു.