Trending Now

ഗുണ്ടാ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി

 

ഓപ്പറേഷന്‍ റെയ്ഞ്ചര്‍ എന്ന പേരില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഗുണ്ടാ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി . കഴിഞ്ഞ ഏതാനം ആഴ്ചകളായി തൃശൂരില്‍ നിരവധി ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും നടന്ന പശ്ചാത്തലത്തിലാണ് പോലീസ് വ്യാപക റെയ്ഡ് ആരംഭിച്ചത്.

തൃശൂരിലെ ആക്രമണങ്ങളില്‍ പങ്കാളികളായവര്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഉള്‍പ്പെടെ കഴിയുന്നുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് റെയ്ഡ് നടക്കുന്നത്. ഓപ്പറേഷന്‍ റെയ്ഞ്ചര്‍ എന്ന പേരിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന.തുടര്‍ ദിവസങ്ങളിലും മൂന്ന് ജില്ലകളിലും വ്യാപക പരിശോധന തുടരുമെന്നാണ് ഡി.ഐ.ജി വ്യക്തമാക്കുന്നത്.

 

error: Content is protected !!