Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിങ്കളാഴ്ച 5930 പേർക്ക് കോവിഡ്, 7836 പേർക്ക് രോഗമുക്തി
ചികിത്സയിലുള്ളവർ 94,388; മൂന്നു പുതിയ ഹോട്ട് സ്‌പോട്ടുകൾ
കേരളത്തിൽ തിങ്കളാഴ്ച 5930 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂർ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസർഗോഡ് 295, പാലക്കാട് 288, കണ്ണൂർ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.
22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി രാജൻ (45), കല്ലിയൂർ സ്വദേശിനി മായ (40), പൂവാർ സ്വദേശി രവീന്ദ്രൻ (48), തട്ടത്തുമല സ്വദേശിനി ഓമന (65), മണക്കാട് സ്വദേശി കൃഷ്ണൻ (89), തിരിച്ചെന്തൂർ സ്വദേശി പനീർസെൽവം (58), കൊല്ലം വാടി സ്വദേശി ലോറൻസ് (62), ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഖദീജ ബീവി (85), ചിങ്ങോലി സ്വദേശി സുരേഷ് കുമാർ (53), എറണാകുളം പള്ളുരുത്തി സ്വദേശിനി ഖദീജ റഷീദ് (51), വാഴക്കുളം സ്വദേശി പരീദ് (45), പിറവം സ്വദേശി അയ്യപ്പൻ (82), ഇടുക്കി ബൈസൺ വാലി സ്വദേശി ഷാജി തോമസ് (57), കോഴിക്കോട് കല്ലായി സ്വദേശിനി പല്ലീമ (93), ബേപ്പൂർ സ്വദേശി ഉമ്മർകോയ (63), താഴം സ്വദേശി മൊയ്ദു (65), കണ്ണൂർ താന സ്വദേശിനി സുജാത (61), പള്ളിക്കുന്ന് സ്വദേശി സഹദേവൻ (64), തളിപ്പറമ്പ് സ്വദേശി മൊയ്ദീൻ (74) കൊറ്റില സ്വദേശിഅബ്ബാസ് (60), വടക്കുമ്പാട് സ്വദേശിനി പി.പി. ഖദീജ (85), തളിപ്പറമ്പ് സ്വദേശി കുഞ്ഞിരാമൻ (83) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1025 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.
തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 48 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 86 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 4767 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 195 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 796, മലപ്പുറം 584, തൃശൂർ 620, തിരുവനന്തപുരം 415, ആലപ്പുഴ 465, എറണാകുളം 378, കോട്ടയം 320, കൊല്ലം 315, കാസർഗോഡ് 246, പാലക്കാട് 203, കണ്ണൂർ 224, പത്തനംതിട്ട 108, ഇടുക്കി 64, വയനാട് 29 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
195 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 76, എറണാകുളം 23, തൃശൂർ 19, കോട്ടയം 17, കണ്ണൂർ 13, പാലക്കാട്, കോഴിക്കോട് 10 വീതം, മലപ്പുറം, കാസർഗോഡ് 7 വീതം, ആലപ്പുഴ 5, കൊല്ലം, ഇടുക്കി 3 വീതം, പത്തനംതിട്ട 2 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് തിങ്കളാഴ്ച രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7836 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 830, കൊല്ലം 426, പത്തനംതിട്ട 151, ആലപ്പുഴ 594, കോട്ടയം 455, ഇടുക്കി 29, എറണാകുളം 1018, തൃശൂർ 1090, പാലക്കാട് 444, മലപ്പുറം 915, കോഴിക്കോട് 1306, വയനാട് 103, കണ്ണൂർ 130, കാസർഗോഡ് 345 എന്നിങ്ങനേയാണ് പരിശോധനാ ഫലം തിങ്കളാഴ്ച നെഗറ്റീവായത്. ഇതോടെ 94,388 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,99,634 പേർ ഇതുവരെ കോവിഡിൽനിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,81,413 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,53,104 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 28,309 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3075 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 38,259 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 36,28,429 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2,13,108 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
തിങ്കളാഴ്ച 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ തളിക്കുളം (കണ്ടൈൻമെന്റ് സോൺ വാർഡ് 8), കൊല്ലം ജില്ലയിലെ മയ്യനാട് (14), മലപ്പുറം ജില്ലയിലെ കീഴുപറമ്പ് (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 664 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്തുനിന്നും വന്നതും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 178 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 12 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍ 7
2 പത്തനംതിട്ട 7
3 തിരുവല്ല 22
4 ആനിക്കാട് 2
5 ആറന്മുള 4
6 അരുവാപുലം 2
7 ചെന്നീര്‍ക്കര 2
8 ചെറുകോല്‍ 2
9 ഇലന്തൂര്‍ 8
10 ഏനാദിമംഗലം 1
11 ഇരവിപേരൂര്‍ 4
12 ഏഴംകുളം 2
13 കടപ്ര 4
14 കല്ലൂപ്പാറ 1
15 കവിയൂര്‍ 4
16 കൊടുമണ്‍ 4
17 കോയിപ്രം 6
18 കോന്നി 13
19 കൊറ്റനാട് 2
20 കോഴഞ്ചേരി 2
21 കുന്നന്താനം 4
22 മലയാലപ്പുഴ 5
23 മല്ലപ്പളളി 1
24 മൈലപ്ര 8
25 നാറാണംമൂഴി 4
26 നാരങ്ങാനം 1
27 നെടുമ്പ്രം 1
28 ഓമല്ലൂര്‍ 2
29 പളളിക്കല്‍ 3
30 പെരിങ്ങര 2
31 പ്രമാടം 7
32 റാന്നി 7
33 റാന്നി-പഴവങ്ങാടി 1
34 തണ്ണിത്തോട് 1
35 തുമ്പമണ്‍ 1
36 വടശേരിക്കര 6
37 വളളിക്കോട് 1
38 വെച്ചൂച്ചിറ 1
39 മറ്റ് ജില്ലക്കാര്‍ 31

ജില്ലയില്‍ ഇതുവരെ ആകെ 11168 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 8350 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.1) സെപ്റ്റംബര്‍ 28ന് രോഗബാധ സ്ഥിരീകരിച്ച പറക്കോട് സ്വദേശി (70) ഒക്ടോബര്‍ 11 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 66 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 201 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 7887 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3212 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3045 പേര്‍ ജില്ലയിലും, 167 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/സിഎസ്എല്‍ടിസി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 181
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 100
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 54
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 108
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 181
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 68
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 72
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 45
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 63
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 72
11 മല്ലപ്പളളി സിഎഫ്എല്‍ടിസി 63
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1815
13 സ്വകാര്യ ആശുപത്രികളില്‍ 126
ആകെ 2948

ജില്ലയില്‍ 15230 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2450 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3899 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 145 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 179 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 21579 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 84916, 1009, 85925.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന 51165, 1305, 52470.
3 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
4 ട്രൂനാറ്റ് പരിശോധന 2497, 36, 2533.
5 സി.ബി.നാറ്റ് പരിശോധന 93, 4, 97.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 139156, 2354, 141510.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 612 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2966 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2586 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.59 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.46 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 29 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 72 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1171 കോളുകള്‍ നടത്തുകയും, എട്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (ഗവണ്‍മെന്റ് ആയൂര്‍വേദ ആശുപത്രി അടിച്ചിപ്പുഴ മുതല്‍ സൊസൈറ്റിപ്പടി അനക്കല്ലില്‍പ്പടി വരെ), തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ് (നെല്ലിമല കോളനി ഭാഗം), വാര്‍ഡ് 13 (നെല്ലിമല കോളനി ഭാഗം) എന്നീ സ്ഥലങ്ങളില്‍ ഒക്ടോബര്‍ 12 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 22, 23, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15, കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (കോണത്തുമൂലയില്‍ നിന്നും വട്ടക്കുന്ന് കോളനി ഭാഗവും മണ്ണാക്കടവ് പാണുവേലിപ്പടി കല്ലൂര്‍ക്കാട്ട് വട്ടക്കുന്ന് കോളനി ഭാഗവും) എന്നീ സ്ഥലങ്ങള്‍ ഒക്ടോബര്‍ 13 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.

കോവിഡ് 19: നിയന്ത്രണങ്ങള്‍ പാലിക്കുന്നത് പോലീസ് ഉറപ്പാക്കും

കോവിഡ് 19 വ്യാപനം വര്‍ധിക്കുന്നത് തടയുന്നതിനു വേണ്ടി സ്വീകരിക്കുന്ന നടപടികളില്‍ ജില്ലാപോലീസ് പങ്കാളിത്തം ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ഈ മാസം 31 ഓടെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനായി തീരുമാനങ്ങളെടുക്കാന്‍ രൂപീകരിക്കപ്പെട്ട കോര്‍ ഗ്രൂപ്പില്‍ പോലീസ് പങ്കാളിത്തമുണ്ട്. ഈ മാസം ഒന്‍പതിനു നടന്ന കോര്‍ ഗ്രൂപ്പ് യോഗത്തിലെടുത്ത തീരുമാന പ്രകാരം ജില്ലയിലെ എല്ലാ എസ്എച്ച്ഒമാര്‍ക്കും, സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ക്കും, എല്ലാ ഡിവൈഎസ്പിമാര്‍ക്കും നിര്‍ദേശം നല്‍കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
അണ്‍ലോക്ക് അഞ്ചാം ഘട്ടത്തിലെ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നത് ഉറപ്പാക്കും. കോവിഡ് പ്രോട്ടോകോള്‍ നിര്‍ദേശങ്ങളും വിലക്കുകളും നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന സെക്ടോറിയല്‍ മജിസ്‌ട്രേറ്റുമാര്‍ ഉള്‍പ്പെട്ട കോര്‍ ഗ്രൂപ്പിനെ സഹായിക്കാന്‍ പോലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം നടപ്പാക്കും. ഈ സംഘം സഞ്ചരിച്ചു കൊണ്ടിരിക്കുകയും, വ്യാപാരസ്ഥാപനങ്ങള്‍, മറ്റു കച്ചവടകേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ കോവിഡ് വ്യാപനം തടയുന്നതിനുള്ള നിര്‍ദേശങ്ങളും, വിലക്കുകളും, നിയന്ത്രണങ്ങളും അനുസരിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കുകയും ചെയ്യും. പലവകുപ്പുകളിലെ ഗസറ്റഡ് ഓഫീസര്‍മാരെയാണ് സെക്ടോറിയല്‍ മജിസ്‌ട്രേറ്റുമാരായി നിയമിച്ചിരിക്കുന്നത്. സെക്ടോറിയല്‍ മജിസ്‌ട്രേറ്റുമാരുമായി എസ്എച്ച്ഒമാര്‍ ബന്ധമുണ്ടാക്കുകയും, പോലീസ് സഹായം വേണ്ടപ്പോള്‍ അത് ലഭ്യമാക്കുകയും ചെയ്യും.
അനാവശ്യമായും അനുവദിച്ചതില്‍ കൂടുതലുമായി ആളുകള്‍ ഒത്തുകൂടുന്നതും സാമൂഹിക അകലം പാലിക്കാതിരിക്കുന്നതും തടയുന്നതിന് പോലീസ് പരിശോധന കര്‍ശനമാക്കും. വിവിധ ചടങ്ങുകള്‍ക്ക് അനുവദിക്കപ്പെട്ട എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് തടയും. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കടുപ്പിക്കും. കണ്ടെയ്ന്‍മെന്റ്് സോണുകളിലെ നിയന്ത്രണങ്ങള്‍ ലംഘിക്കാതിരിക്കാനും, ക്വാറന്റൈനില്‍ ഉള്ളവര്‍ വിലക്കുകള്‍ ലംഘിച്ചു പുറത്തിറങ്ങുന്നത് തടയുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ പോലീസ് പങ്കാളിത്തം ഉറപ്പാക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.
കോവിഡ് പ്രോട്ടോകോള്‍ വ്യവസ്ഥകള്‍ ലംഘിക്കുന്ന വ്യാപാര സ്ഥാപന ഉടമകള്‍ക്കെതിരെയുള്ള നടപടി തുടരും. കടകളില്‍ വരുന്നവര്‍ വ്യവസ്ഥകള്‍ പാലിക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിശോധന നടത്തുന്ന സംഘങ്ങള്‍ക്കൊപ്പം പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടാവണമെന്ന് നിര്‍ദേശം നല്‍കിയിട്ടുള്ളതായും ജില്ലാപോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 190 പേര്‍ക്ക് ഇന്നലെ നോട്ടീസ് നല്‍കിയതായും, സാമൂഹിക അകലം പാലിക്കാത്തതിന് 112 പേര്‍ക്കെതിരെ നടപടി എടുത്തതായും, നിരോധനാജ്ഞ ലംഘനവുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റര്‍ ചെയ്തതായും ജില്ലാപോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.

error: Content is protected !!