Trending Now

ചുഴലികാറ്റ് : അരുവാപ്പുലത്ത് കൃഷി നാശം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്നലെ വൈകിട്ട് വീശിയടിച്ച ചുഴലികാറ്റില്‍ അരുവാപ്പുലത്ത് കൃഷി നാശം .” അരുവാപ്പുലം എന്‍റെ ഗ്രാമം “കാര്‍ഷിക കൂട്ടായ്മയുടെ പമ്പാ റബര്‍ ഫാക്ടറി പടിക്ക് സമീപം കൃഷി ചെയ്തിരുന്ന ഏത്ത വാഴകള്‍ കാറ്റില്‍ നശിച്ചു . കുലച്ച വാഴകളും കുടം വരാറായ വാഴകളും മൂടോടെ പിഴുത് വീണു . കാര്‍ഷിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ മാതൃകാ പരമായ രീതിയില്‍ ആയിരുന്നു വാഴ കൃഷി നടത്തി വന്നത് . മേഖലയില്‍ പലയിടത്തും കൃഷി നാശം നേരിട്ടു
വിദേശത്തു നിന്നും മടങ്ങിയെത്തിയ സുരേഷ് വാഴവിളയും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ ഗ്രൂപ്പു കൃഷിയാണ് നശിച്ചത് . കഴിഞ്ഞിടെ പന്നിയുടെ ആക്രമണത്തില്‍ കപ്പയും ചേമ്പും നഷ്ടപ്പെട്ടിരുന്നു . ഓണക്കാലത്ത് കൃഷിയിടത്തില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് കൃഷിയിടത്തില്‍ തന്നെ വില്‍ക്കുവാന്‍ ഉള്ള സജീകരണവും ഒരുക്കിയിരുന്നു . കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരം ഉള്ള കാര്‍ഷിക ഉത്പന്നമായിരുന്നു ലക്ഷ്യം.

error: Content is protected !!