Trending Now

കോന്നി നിയോജക മണ്ഡലത്തിലെ സ്‌കൂളുകളുടെ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ പ്രഖ്യാപനം നടത്തി

 

കോന്നി നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനം അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഹൈടെക് ക്ലാസ് റൂമുകളും, പ്രൈമറി വിഭാഗത്തില്‍ ഹൈടെക് ലാബുമാണ് സ്ഥാപിച്ചത്. സംസ്ഥാനമൊട്ടാകെ സ്‌കൂളുകള്‍ ഡിജിറ്റലായതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളും ഇതോടെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രജനി, ബ്ലോക്ക് പഞ്ചായത്തംഗം ലീലാ രാജന്‍, ആനി സാബു, ഗീത, എം.കെ.നരേന്ദ്രനാഥ്, ശശികല.ബി.നായര്‍, അനില്‍, ദീപ്തി, മനോജ് പുളിവേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

error: Content is protected !!