Trending Now

കോന്നി മിനി സിവില്‍ സ്റ്റേഷനില്‍ കറന്‍റ് ഇല്ല : ജനറേറ്റര്‍ ശരണം

 

കോന്നി : വാര്‍ത്ത ഡോട്ട് കോം : കോന്നി മിനി സിവില്‍ സ്റ്റേഷനില്‍ കറന്‍റ് ഇല്ലാതെ വന്നിട്ട് ഒരു മാസം കഴിഞ്ഞു .. ഇവിടെ ഉള്ള ട്രാന്‍സ് ഫോര്‍മറിലെ കേടുപാടുകള്‍ തീര്‍ക്കുവാന്‍ ഉള്ള നടപടികള്‍ നീളുന്നു . അങ്ങ് കൊച്ചിയില്‍ നിന്നും അറ്റകുറ്റപണികള്‍ക്ക് ഉള്ള “സാധനം ” എത്തിയില്ല . സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷനിലെ കാര്യങ്ങള്‍ക്കു ആണ് ഷോക്ക് . കറന്‍റ് ഇല്ലാത്തതിനാല്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് കാര്യങ്ങള്‍ മുട്ടില്ലാതെ നടത്തുന്നത് . വൈകിട്ട് ജനറേറ്റര്‍ ഓഫ് ചെയ്യും . പിന്നെ ഓഫീസ് പരിസരം ഇരുട്ടില്‍ .
എൻജിഒ അസോസിയേഷൻ കോന്നി ഇലക്ട്രിസിറ്റി ഓഫീസിനു മുമ്പിൽ സമരം നടത്തി . എത്രയും വേഗം ട്രാന്‍സ്ഫോര്‍മര്‍ നന്നാക്കണം എന്നാണ് ആവശ്യം .

error: Content is protected !!