Trending Now

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരി ഉള്‍പ്പെടെ 12 പേര്‍ക്ക് കോവിഡ്; ദര്‍ശനം നിര്‍ത്തിവെച്ചു

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കോവിഡ് പ്രതിസന്ധി. മുഖ്യപൂജാരിയായ പെരിയനമ്പി ഉള്‍പ്പെടെ 12 ഓളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ക്ഷേത്രത്തില്‍ ഈ മാസം വരെ 15 വരെ ദര്‍ശനം നിര്‍ത്തിവെക്കാന്‍ ഭരണസമിതി തീരുമാനിച്ചു. നിത്യപൂജകള്‍ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ തന്ത്രി ശരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെത്തി പൂജകളുടെ ചുമതല ഏറ്റെടുത്തു.