
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14, 20, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 16 (കറ്റോട് ഭാഗം), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (ഒന്നാംകുറ്റി ജംഗ്ഷന്‍ മുതല്‍ പെരുന്താളൂര്‍ കോളനി, കനാല്‍ റോഡ് ഭാഗം വരെ), പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 21, അടൂര്‍ നഗരസഭയിലെ വാര്‍ഡ് 4 (പ്ലാവിളത്തറ അടവിളപ്പടി ഭാഗം), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9 (ഓതറ തെക്ക് ഭാഗം), വാര്‍ഡ് 16 (വള്ളം കുളം തെക്ക്), കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8, 14, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 (ഊട്ടുപ്പാറ മലനടക്ഷേത്ര പരിസരം) എന്നീ സ്ഥലങ്ങളില്‍ ഒക്ടോബര്‍ 08 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (അയിരൂര്‍ ഗ്രാമ പഞ്ചായത്ത് മുക്ക് മുതല്‍ എന്‍.എസ്.എസ് സ്‌കൂള്‍ വരെ, ഒന്നാം വാര്‍ഡില്‍ കുറ്റൂര്‍ ഗ്രാമപഞ്ചായത്തിനോട് ചേര്‍ന്നുള്ള ഭാഗം), നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3 എന്നീ സ്ഥലങ്ങളില്‍ ഒക്ടോബര്‍ 9 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഉത്തരവായത്.