Trending Now

കോന്നി കാച്ചാനത്ത് പാറമട തുടങ്ങുവാന്‍ ഉള്ള നീക്കം ഉപേക്ഷിക്കുക

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി യൂണിറ്റ് ആഭിമുഖ്യത്തില്‍ ജനകീയ സംവാദം സംഘടിപ്പിക്കുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താഴം കേന്ദ്രീകരിച്ച്‌ കാച്ചാനത്ത് പുതിയ പാറമട തുടങ്ങാനുള്ള നീക്കത്തിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി യൂണിറ്റ് ആഭിമുഖ്യത്തില്‍ ജനകീയ സംവാദം സംഘടിപ്പിക്കുന്നു .ഒക്ടോബര്‍ 9 നു വൈകീട്ട് 5 മണിയ്ക്ക് കാച്ചാനത്ത് കോട്ടപ്പാറയില്‍ ആണ് സംവാദം നടക്കുന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു .

 

കോന്നി പഞ്ചായത്തിലെ പത്താം വാർഡിലാണ് പാറമട ആരംഭിക്കാൻ ശ്രമം നടക്കുന്നത്. നിലവിൽ മേഖലയിൽ നിരവധി ക്രഷർ യൂണിറ്റുകളാണുള്ളത്. ജനവാസ മേഖലയിലാണ് പുതിയ പാറമട ആരംഭിക്കുന്നത്.കാച്ചാനത്തു വലിയകോട്ട,ചെറിയ കോട്ട എന്നീ ആരാധനാ കേന്ദ്രങ്ങൾ ഇതിന് സമീപമാണ്.മുരിങ്ങമംഗലം ജലനിധി പദ്ധതിയുടെ പ്രധാന സംഭരണി കാച്ചാനത്തു കോട്ടയിലാണ് സ്ഥാപിച്ചിട്ടുള്ളത്. കോന്നി മെഡിക്കൽ കോളേജും ഇതിന് സമീപത്താണ്.കോന്നി പഞ്ചായത്തിലെ 9,10 വാർഡുകളെ ദോഷകരമായി ബാധിക്കും. ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശത്തു പാറമട തുടങ്ങാനുള്ള നീക്കം അനുവദിക്കില്ലെന്ന് നേരത്തെ ജനകീയ യോഗ തീരുമാനം ഉണ്ടായിരുന്നു .

error: Content is protected !!