ചന്ദനപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രം
കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി
കോന്നി വാര്‍ത്ത ഡോട്ട് കോം : ചന്ദനപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തി. ജില്ലയിലെ ആറു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണു കുടുംബാരോഗ്യ കേന്ദ്രങ്ങളായി മുഖ്യമന്ത്രി ഉയര്‍ത്തിയത്. ആരോഗ്യ മന്ത്രി കെ.കെ ശൈലജ അധ്യക്ഷത വഹിച്ചു.
ചന്ദനപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് ശിലാഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍. ശ്രീധരന്‍ ഉണ്ണിത്താന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലളിത രവീന്ദ്രന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെ.ശാരദ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ ഉദയകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഐക്കര ഉണ്ണികൃഷ്ണന്‍, ശ്യാം സത്യ, ചിരണിക്കല്‍ ശ്രീകുമാര്‍, പുഷ്പലത, എ.ജി ശ്രീകുമാര്‍, എച്ച്.എം.സി മെമ്പര്‍മാരായ രാജു എം.ജോര്‍ജ്, കെ.ജോര്‍ജ് ബാബുജി, ഗീവര്‍ഗീസ് കുളത്തിനാല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. ഡിവിന്‍ സെന്‍ഗീത് എന്നിവര്‍ പ്രസംഗിച്ചു. കുടുംബ ആരോഗ്യ കേന്ദ്രമാക്കിയതോടെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാകും.
ഓമല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം
കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി
ഓമല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തി. ഓണ്‍ലൈനായി നടന്ന ചടങ്ങിലൂടെയാണ് ജില്ലയിലെ ആറു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മുഖ്യമന്ത്രി ഉയര്‍ത്തിയത്. ആരോഗ്യ മന്ത്രി കെ.കെ ശൈലജ അധ്യക്ഷത വഹിച്ചു.
ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വീണാ ജോര്‍ജ് എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ. ഇന്ദിരാദേവി, ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലക്ഷ്മി മനോജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാജു കൊച്ചുതുണ്ടില്‍, സി.കെ ഷൈനു, ശ്രീവിദ്യ, ജയശ്രീ, അഭിലാഷ്, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. ദിവ്യാ ആര്‍.ജയന്‍ എന്നിവര്‍ പങ്കെടുത്തു.
കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയതോടെ രണ്ട് ഡോക്ടര്‍മാര്‍, സ്റ്റാഫ് നേഴ്‌സ്, നേഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ ഉള്‍പ്പെടെ 20 ജീവനക്കാര്‍ സേവനത്തിനുണ്ടാകും.
കോയിപ്രം പി.എച്ച്.എസി
കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി
കോയിപ്രം പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തി. ജില്ലയിലെ ആറു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണു കുടുംബാരോഗ്യ കേന്ദ്രങ്ങളായി മുഖ്യമന്ത്രി ഉയര്‍ത്തിയത്. വീഡിയോ കോണ്‍ഫറന്‍സ് മുഖേന മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ മന്ത്രി കെ.കെ ശൈലജ അധ്യക്ഷത വഹിച്ചു.
ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വീണാ ജോര്‍ജ് എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കുടുംബ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ ആശുപത്രിയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി പ്രകാശനം ചെയ്തു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്‍. കൃഷ്ണകുമാര്‍, കോയിപ്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലേഖ വിജയകുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജോളി മാത്യു, ഗ്രാമപഞ്ചായത്ത് അംഗം ബിനി ഷാജി, ആര്‍ദ്രം മിഷന്‍ അസി. നോഡല്‍ ഓഫീസര്‍ ഡോ.സി.ജി ശ്രീരാജ്, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ബിബിന്‍ സാജന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബിജു വര്‍ക്കി, സുബിന്‍ നീറുംപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കുടുംബാരോഗ്യ കേന്ദ്രമായതോടെ കൂടുതല്‍ ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും സേവനം ലഭ്യമാകും.
ഏഴംകുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ
കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി
ഏഴംകുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തി. ജില്ലയിലെ ആറു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണു കുടുംബാരോഗ്യ കേന്ദ്രങ്ങളായി മുഖ്യമന്ത്രി ഉയര്‍ത്തിയത്. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ആരോഗ്യ മന്ത്രി കെ.കെ ശൈലജ അധ്യക്ഷത വഹിച്ചു.
ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ലത കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നാടമുറിച്ച് ആരോഗ്യ കേന്ദ്രം തുറന്നുകൊടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ബി.സതികുമാരി നിലവിളക്ക് കൊളുത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍ നായര്‍ ശിലാഫലകം അനാച്ഛാദനം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി ഹരികുമാര്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മുരളീധരന്‍, എച്ച്.എം.സി അംഗങ്ങളായ എ.സി ബോസ്, ജി. രാധാകൃഷ്ണന്‍, ബി. ജോണ്‍കുട്ടി, സാം തോമസ്, പ്രസാദ് കിണറുവിള, പി.കെ ജോണ്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീജിത്ത് ബാബു എന്നിവര്‍ പ്രസംഗിച്ചു.
ആനിക്കാട് കുടുംബാരോഗ്യ കേന്ദ്രം
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ആനിക്കാട് കുടുംബാരോഗ്യ കേന്ദ്രം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ആറു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണു കുടുംബാരോഗ്യ കേന്ദ്രങ്ങളായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. നവകേരള മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആര്‍ദ്രം മിഷന്‍, സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷ, പൊതുജന സൗഹൃദ ആശുപത്രികള്‍ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയിലാകെ നടന്നുവരികയാണ്.
പ്രദേശത്തെ എല്ലാ ജനവിഭാഗങ്ങളുടേയും ആരോഗ്യ പരിരക്ഷണം കുടുംബാരോഗ്യ കേന്ദ്രത്തിലൂടെ സാധ്യമാകും. ഒരേസമയം മൂന്ന് ഡോക്ടര്‍മാരുടേയും നാല് സ്റ്റാഫ് നഴ്‌സുമാരുടേയും സേവനമാണ് ഇവിടെ ലഭ്യമാകുക. രാവിലെ ഒന്‍പതുമണി മുതല്‍ വൈകിട്ട് ആറു വരെ ഇനി ഒ.പി സൗകര്യം ലഭ്യമാകും.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, മാത്യു.ടി.തോമസ് എം.എല്‍.എ,ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനു സാജന്‍, പഞ്ചായത്ത് അംഗങ്ങളായ ജോളി വര്‍ഗീസ്, ഡെയ്‌സി വര്‍ഗീസ്, ആനിക്കാട് മെഡിക്കല്‍ ഓഫീസര്‍ ഡോ.അഞ്ജലി കൃഷ്ണ, ഡോ.നിഷോര്‍ ടി. കുമ്പളോലില്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മെഴുവേലി കുടുംബാരോഗ്യ കേന്ദ്രം
മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
മെഴുവേലി കുടുംബാരോഗ്യ കേന്ദ്രം വീഡിയോ കോണ്‍ഫറന്‍സ് മുഖേന മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ജില്ലയില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയ ആറു കേന്ദ്രങ്ങളിലൊന്നാണ് മെഴുവേലി കുടുംബാരോഗ്യ കേന്ദ്രം.
സംസ്ഥാന സര്‍ക്കാരും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് 28 ലക്ഷം രൂപയുടെ വികസനമാണു നിര്‍വഹിച്ചത്. ലാബ് സൗകര്യമുള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഇവിടെയൊരുക്കിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുമ്പോഴുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിച്ചു. നിലവില്‍ രണ്ടു ഡോക്ടര്‍മാരും മൂന്നു നഴ്‌സുമാരും പ്രവര്‍ത്തിച്ചു വരുന്നു. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെയാണ് കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുക.
ആറന്മുള മണ്ഡലത്തില്‍ പുതിയതായി മൂന്ന് കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍: വീണാ ജോര്‍ജ് എംഎല്‍എ
സംസ്ഥാനത്ത് 75 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയതില്‍ മൂന്നെണ്ണം ആറന്മുള മണ്ഡലത്തിലാണെന്ന് വീണാ ജോര്‍ജ് എംഎല്‍എ. മെഴുവേലി ഗ്രാമപഞ്ചായത്തില്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു എംഎല്‍എ. ആറന്മുള മണ്ഡലത്തില്‍ മെഴുവേലി, കോയിപ്രം, ഓമല്ലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് കുടുംബാരോഗ്യകേന്ദ്രം ആരംഭിച്ചത്.
നാലര വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചിരുന്ന ജനങ്ങള്‍ ഇപ്പോള്‍ പൂര്‍ണമായും സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സയ്ക്ക് പോകുന്നതെന്ന് എംഎല്‍എ പറഞ്ഞു. കോവിഡ് 19 ചികിത്സയ്ക്കായി 99.5 ശതമാനം ആളുകളും സര്‍ക്കാര്‍ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. കോവിഡ് പ്രതിസന്ധി നേരിടുമ്പോഴും 0.4 ശതമാനം മാത്രമാണ് മരണം സംഭവിക്കുന്നത്. ആശാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ വീടുവീടാന്തരം കയറി ബോധവത്കരണം നടത്തി വലിയ പ്രവര്‍ത്തനമാണ് കോവിഡിനെതിരേ നടത്തിയത്. ജനകീയ പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. റോഡ്, ആരോഗ്യമേഖല, വിദ്യാഭ്യാസ മേഖല, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയെന്നും വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു.
മുന്‍ എം.എല്‍.എ കെ.സി രാജഗോപാല്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണ കുറുപ്പ്, ജില്ലാ പഞ്ചായത്ത് അംഗം വിനീത അനില്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പിങ്കി ശ്രീധര്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ സത്യവ്രതന്‍, മെഴുവേലി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.എസ് അനീഷ് മോന്‍, മെഴുവേലി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി ലാല്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഗിരിജ ശുഭാനന്ദന്‍, സീമ ബിനു, കെ.എന്‍. രാധാചന്ദ്രന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, ആര്‍ദ്രം മിഷന്‍ അസി.നോഡല്‍ ഓഫീസര്‍ ഡോ.സി.ജി. ശ്രീരാജ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് നിഷ തുടങ്ങിയവര്‍ പങ്കെടുത്തു.