കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി സുരേന്ദ്രന്‍ ആനയെ കോന്നിയില്‍ നിന്നും കടത്തിയത് മുതല്‍ കോന്നി ആനക്കൂടിന് ശനികാലം . രണ്ടു ദിവസത്തിന് ഉള്ളില്‍ രണ്ടു ആനകള്‍ ചരിഞ്ഞു .
മണിയന്‍ (75) എരണ്ട കെട്ടിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം ചരിഞ്ഞു .ഇപ്പോള്‍ 4 വയസ്സുള്ള പിഞ്ചു ചരിഞ്ഞു .
കോന്നിയില്‍ അയ്യപ്പനും , സുരേന്ദ്രനും , സോമനും ഒക്കെ നിറഞ്ഞു നിന്ന കോന്നി ആനത്താവളം തല ഉയര്‍ത്തീ നിന്ന കാലം ഉണ്ടായിരുന്നു . എക്കോ ടൂറിസം കേന്ദ്രമായി കോന്നി താവളത്തെ ഉയര്‍ത്തിയ അന്ന് മുതല്‍ കോന്നി ആന താവളത്തിന്‍റെ കണ്ടക ശനി തുടങ്ങി .പണ്ട് ചരിഞ്ഞ കുട്ടിയാനയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വനം വകുപ്പ് വെളിച്ചം കാണിച്ചില്ല .കോന്നിയില്‍ കൊച്ചയ്യപ്പന് ശേഷം കോന്നി സുരേന്ദ്രന്‍ തല ഉയര്‍ത്തി നിന്നു . ഈ ആനയെ മുതുമലയില്‍ കുങ്കി പരിശീലനത്തിന് കൊണ്ട് പോയതോടെ ആനത്താവളം ഉറങ്ങി . കോന്നിയ്ക്ക് നഷ്ടമായ തമ്പുരാന്‍കുട്ടികുട്ടിക്കൊമ്പന്‍ സുരേന്ദ്രന്‍ ഇപ്പോള്‍ മുതുമലയില്‍ ഉണ്ട് . അവനെ തിരികെ കൊണ്ടു വരാന്‍ ഉള്ള നടപടി ഇല്ല .
കോന്നി ആനത്താവളം ഇനി വനം വകുപ്പ് അടച്ചു പൂട്ടി ഇനിയുള്ള ആനകളുടെ ജീവന്‍ രക്ഷിക്കുക . എക്കോ ടൂറിസം എന്ന പേരില്‍ ലക്ഷങ്ങള്‍ പിരിക്കാന്‍ ഉള്ള വനം വകുപ്പിന്‍റെ ആര്‍ത്തി നിര്‍ത്തുക . കോന്നി ആനകൂട്ടിലെ ഇനിയുള്ള ഓരോആനയുടെയും ജീവന്‍ രക്ഷിക്കുക . വനം വകുപ്പിന്‍റെ അനാസ്ഥയുടെ പ്രതീകമായി പിഞ്ചു മാറി . കോന്നി കൂട് പൂര്‍ണ്ണമായും അടയ്ക്കുക അതാണ് ആവശ്യം