Trending Now

കോന്നി ആനത്താവളത്തിലെ  പിഞ്ചു എന്ന ആനകുട്ടി ചരിഞ്ഞു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ആനകൂട്ടിലെ പിഞ്ചു എന്ന ആനകുട്ടി ചരിഞ്ഞു . ഏകദേശം നാലര വയസ് പ്രായം വരുന്ന പിഞ്ചുവിന് പേരിട്ടത് വനം വകുപ്പ് മന്ത്രി കെ രാജുവായിരുന്നു . കാലില്‍ ജന്‍മനാ ഉണ്ടായ വൈകല്യമാണ് ആനയ്ക്ക് നടക്കാന്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചതും കാലിലേക്ക് നീര് പടരാന്‍ കാരണമായതെന്നും വെറ്ററിനറി മെഡിക്കല്‍ സംഘം കണ്ടെത്തിയിരുന്നു . സംഭവം അറിഞ്ഞപ്പോള്‍ തന്നെ ഇടപെട്ട് കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ വനം വകുപ്പ് മന്ത്രി ഏര്‍പ്പെടുത്തിയിരുന്നു. കൂടുതല്‍ വിദഗ്ധ ചികിത്സ ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കും’ എന്നും അന്ന് മന്ത്രി പറഞ്ഞു . കാലിലുണ്ടായ നീര് മൂലം എഴുന്നേല്‍ക്കാന്‍ കഴിയാതിരുന്ന ആനകുട്ടിക്ക് വനംവകുപ്പ് ചികിത്സ നല്‍കിയിരുന്നു . വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ ശശീന്ദ്ര ദേവ്, ഡോ ബിനു ഗോപിനാഥ്, ഡോ ശ്യാം ചന്ദ്രന്‍ തുടങ്ങിയവര്‍ പരിശോധന നടത്തിയിരുന്നു.2016ല്‍ അച്ചന്‍കോവില്‍ വനമേഖലയിലെ കടമ്പുപാറയില്‍ നിന്ന് കൂട്ടം തെറ്റിയാണ് വനംവകുപ്പിന് പിഞ്ചുവിനെ ലഭിച്ചത്. 2017ല്‍ പിഞ്ചുവിന് ഹെര്‍പിസ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയും വനംവകുപ്പിന്റെ മികച്ച ചികിത്സയും സംരക്ഷണവും കൊണ്ട് ആനകുട്ടി രക്ഷപെടുകയുമായിരുന്നു.പിന്നീട് ആണ് കാലിന് രോഗം വന്നു കിടപ്പിലായത് . കഴിഞ്ഞ ദിവസം എരണ്ടകെട്ടിനെ തുടര്‍ന്നു 75 വയസ്സുള്ള മണിയന്‍ ആനയും ചരിഞ്ഞു

error: Content is protected !!