കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം വഞ്ചിയൂര്‍ പതിനൊന്നാം നമ്പര്‍ സിജെഎം കോടതിയിലെ ബഞ്ച് ക്ലാര്‍ക്കിനെ ഒരു കൂട്ടം അഭിഭാഷകര്‍ ആക്രമിച്ചതില്‍ പ്രതിക്ഷേധിച്ച് കേരള ക്രിമിനല്‍ ജുഡീഷ്യല്‍ സ്റ്റാഫ് അസ്സോസിയേഷന്‍ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചു . പത്തനംതിട്ട ജില്ലാ കേന്ദ്രത്തില്‍ നടന്ന പ്രതിക്ഷേധ യോഗം സംസ്ഥാന ജോയിന്‍റ് സെക്രട്ടറി കെ പി മനു ഉത്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്‍റ് പി ജി ജേക്കബ് അധ്യക്ഷത വഹിച്ചു . മേഖല സെക്രട്ടറി അഭിജിത്ത് ആശംസ അര്‍പ്പിച്ചു . അടൂര്‍ ,റാന്നി ,തിരുവല്ല എന്നീ യൂണിറ്റിലും പ്രതിക്ഷേധ യോഗം സംഘടിപ്പിച്ചു .