Trending Now

കൊടുമണ്‍ റൈസ്മില്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു

 

 

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്തുകള്‍ സംയുക്ത പദ്ധതിയായി നടപ്പാക്കുന്ന കൊടുമണ്‍ റൈസ് മില്ലിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും കാര്‍ഷിക മേഖലയ്ക്ക് ഉന്നല്‍ നല്‍കിയുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ത്രിതല പഞ്ചായത്തുകള്‍ പ്രത്യേക ശ്രദ്ധ നല്‍കി വരുകയാണെന്ന് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കൊടുമണ്ണിലും സമീപ പ്രദേശങ്ങളിലുമുള്ള കര്‍ഷകര്‍ക്ക് അവര്‍ ഉല്‍പാദിപ്പിക്കുന്ന നെല്ല് സംസ്‌കരിച്ച് മായവും കലര്‍പ്പും ഇല്ലാത്ത കൊടുമണ്‍ റൈസായി വിപണനം ചെയ്യാന്‍ റൈസ് മില്ല് സജ്ജമാകുന്നതോടെ സാധിക്കും. പുഴുങ്ങല്‍, ഉണക്കല്‍, കുത്തല്‍ തുടങ്ങിയ നെല്ല് സംസ്‌കരണത്തിലെ മനുഷ്യപ്രയത്നം ആവശ്യമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും അനായാസം ചെയ്യാന്‍ രണ്ടു മെട്രിക്ക് ടണ്‍ ശേഷിയുള്ള മില്ലിലൂടെ കഴിയുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഒറ്റത്തേക്ക് വിപണന കേന്ദ്രത്തിനു സമീപം നടന്ന ശിലാസ്ഥാപന കര്‍മത്തില്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് അധ്യക്ഷത വഹിച്ചു.
പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 65 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എലിസബത്ത് അബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ആര്‍.ബി. രാജീവ്കുമാര്‍, ബി.സതികുമാരി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാപ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സി. പ്രകാശ്, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍.എസ്. ഉണ്ണിത്താന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്യാം സത്യ, ജിതേഷ്‌കുമാര്‍, ചിരണിക്കല്‍ ശ്രീകുമാര്‍, എ.ജി. ശ്രീകുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്മാരായ പി.കെ. പ്രഭാകരന്‍, കെ.കെ. ശ്രീധരന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അങ്ങാടിക്കല്‍ അശോക് കുമാര്‍, സുരേഷ് ബാബു, വെള്ളൂര്‍ വിക്രമന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുമതി ഗോപിനാഥ്, കൊടുമണ്‍ ഫാര്‍മേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് എ.എന്‍. സലീം, അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ജയപ്രകാശ്, കൊടുമണ്‍ കൃഷി ഓഫീസര്‍ എസ്. ആദില, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!