കോന്നി വാര്‍ത്ത ഡോട്ട് കോം : വിഴിഞ്ഞം പോര്‍ട്ടിനു വേണ്ടി കലഞ്ഞൂര്‍ കൂടലില്‍ 6 വന്‍ പാറമടകള്‍ വരുന്നു . എല്ലാ അനുമതിയുംഇതിനായി വാങ്ങിയ ശേഷം ജന ഹിതം അറിയുവാന്‍ അടുത്ത മാസം ജില്ലാ കളക്ടര്‍ ഓണ്‍ലൈന്‍ രീതിയില്‍ അഭിപ്രായം അറിയുന്നു .
എല്ലാ മാനദണ്ഡവും കാറ്റില്‍ പറത്തി വിഴിഞ്ഞം പദ്ധതിയ്ക്ക് വേണ്ടിയുള്ള മുഴുവന്‍ പാറയും കൂടലില്‍ നിന്നും കൊണ്ട് പോകുവാന്‍ ആണ് 6 പാറ മടകള്‍ തുടങ്ങുന്നത് .ആദ്യം ഒരു മലയെ ലക്ഷ്യമാക്കി ഒരു വര്‍ഷം മുന്നേ സര്‍വ്വെ നടന്നു .
എല്ലാ അനുമതിയും വാങ്ങിയ ശേഷം ജന ഹിതം അറിയുവാന്‍ ഉള്ള ജില്ലാ കളക്ടറുടെ നീക്കം വിജില്‍ ഇന്‍ഡ്യ മൂവേമെന്റ് തുടക്കത്തിലെ എതിര്‍ത്തു . മലകളെ സംരക്ഷിക്കണം എന്നു സംഘടനാ ആവശ്യം ഉന്നയിച്ചു .
കലഞ്ഞൂര്‍ മലകളെ സംരക്ഷിക്കുവാന്‍ ഉള്ള നടപടികളുടെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വെബിനാര്‍ സംഘടിപ്പിച്ചു . അടുത്ത മാസം ജില്ലാ കളക്ടര്‍ നടത്തുന്ന ജനഹിതത്തില്‍ ഉന്നയിക്കേണ്ട ആവശ്യം സംബന്ധിച്ച് ജനതയ്ക്കു അറിവ് പകരുവാന്‍ ആണ് ഇന്ന് വൈകീട്ട് വെബിനാര്‍ നടത്തുന്നത് എന്നു പരിഷത്ത് ഭാരവാഹികള്‍ അറിയിച്ചു