Trending Now

മഴപെയ്‌താൽ “പണി പാളും “കോന്നി താലൂക്ക് ആശുപത്രിയുടെ മുന്നിലെ റോഡില്‍ വെള്ളക്കെട്ട്

 

 

കോന്നി വാർത്ത ഡോട്ട് കോം :ചെറിയ മഴയെന്നോ വലിയ മഴയെന്നോ ഇല്ല. മഴ തുള്ളി കണ്ടാൽ മതി കോന്നി ടൌൺ പൂങ്കാവ് ചന്ദനപ്പള്ളി റോഡിൽ വെള്ളം നിറയും. കോന്നി താലൂക്ക് ആശുപത്രിയുടെ മുന്നിൽ ആണ് വെള്ളക്കെട്ട്. ആധുനിക രീതിയിൽ മുൻപ് പണിത റോഡിൽ കൃത്യമായി വെള്ളം പോകുവാൻ ഓട പണിതില്ല. പൊന്തനാകുഴി ഭാഗത്തെ മലയിൽ നിന്നും ഉള്ള വെള്ളമാണ് റോഡിലൂടെ ഒഴുകുന്നത്. ഈ റോഡ്‌ വീണ്ടും പുതുക്കി പണിയുവാൻ തുക അനുവദിച്ചു. വീതിയേറിയ ഓട ആദ്യം തന്നെ നിർമ്മിക്കണം.
വെള്ളക്കെട്ടു ഉള്ളതിനാൽ റോഡിലെ കുഴികൾ കാണുവാൻ കഴിയില്ല. വാഹനങ്ങളുടെ അടിയിടിച്ചു ആയിരങ്ങൾ പാഴാകുന്നു.

error: Content is protected !!