Trending Now

വി കോട്ടയം മാറുകാട്ടു പടി റോഡിന്‍റെ നിർമാണ ഉദ്ഘടാനം നടന്നു

 

കോന്നി :കല്ലേലികുഴി നിവാസികളുടെ സ്വപ്നം പൂവണിയിച്ചു കൊണ്ട് വി കോട്ടയം മാറുകാട്ടു പടി റോഡിന്റെ നിർമാണ ഉദ്ഘടാനം കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ മുടക്കിയാണ് റോഡ് നിർമ്മാണം,ഇതിനോടൊപ്പം ncrf.പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപയും ഈ റോഡിനു അനുവദിച്ചിട്ടുണ്ട്.അത് കൂടി പൂർത്തിയായികഴിയുമ്പോൾ വേങ്ങവിള – മാറുകാട്ട് പടി റോഡിന്റെ ശോച്യാവസ്ഥയ്ക് പൂർണ പരിഹാരമാകും. പ്രമാടം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് റോബിൻ പീറ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എൽ എ യോടൊപ്പം ജില്ലാ പഞ്ചായത്ത്‌ അംഗം എലിസബത്ത് അബു, ഫാദർ. കോശി മാത്യു, പി. ജി. പുഷ്പരാജൻ, ജോസ് പനച്ചയ്ക്കൽ, ഷിബു ചെറിയാൻ, കെ രമേശ്‌ എന്നിവർ സംസാരിച്ചു

error: Content is protected !!