ഉത്സവത്തല്ലും കൊണ്ടുള്ള “കൊത്രാകൊള്ളി”കളുടെ ജൈത്രയാത്ര തുടരുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : ഗ്രാമത്തിലെ ഉത്സത്തിനിടയിൽ ഉണ്ടാകുന്ന ഒരു പ്രശ്നവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവ വികാസങ്ങളും കോര്‍ത്തിണക്കിയ “കൊത്രാകൊള്ളികൾ “എന്ന ഹൃസ്വചിത്രം ഏറെ ശ്രദ്ധനേടുന്നു .

ബ്ലാക്ക്‌ ആന്‍റ് എന്റർറ്റൈൻമെന്റ്സ്സിന്‍റെ ബാനറിൽ ശരത് കുമാർ സംവിധാനം ചെയ്ത് ഗിരീഷ് റ്റി നായർ രചനയും സഹസംവിധാനവും നിർവഹിച്ച “കൊത്രാകൊള്ളികൾ” എന്ന ഹൃസ്വചിത്രം ടീം ജാങ്കോ സ്പെസിലൂടെ ജനമനസ്സുകളിൽ സ്ഥാനം പിടിക്കുന്നു. നിലവിലുള്ള ചില സാമൂഹിക പ്രശ്നങ്ങളിലേക്കു വിരൽചൂണ്ടുന്ന ഇതിവൃത്തമാണ് ഈ കുഞ്ഞൻ ചിത്രത്തിനുള്ളത് .
മലയാലപ്പുഴ ക്ഷേത്ര പരിസരത്തും ളാക്കൂരു മായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ ഹരികൃഷ്ണൻ , അഭിലാഷ് മല്ലശ്ശേരി, ശരത് കുമാർ , അനാമിക എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .

ക്യാമറ : സുധീഷ് ബ്ലാക്ക്‌ ആന്‍ഡ് വൈറ്റ്, എഡിറ്റിങ്: സുനീഷ് ബ്ലാക്ക്‌ ആന്‍ഡ് വൈറ്റ്, പശ്ചാത്തല സംഗീതം: സജി മാർക്കോസ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: രതീഷ് വിജയൻ