
നിയമസഭാ ഹോസ്റ്റലിലെ അംഗങ്ങളുടെ മുറികളിൽ ഉപയോഗിച്ചിരുന്നതും പ്രവർത്തനക്ഷമമായിട്ടുള്ളതുമായ 25 ടെലിവിഷനുകൾ സ്‌കൂൾ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന് സൗജന്യമായി നൽകുന്നു. ഇതിനായി വ്യക്തികൾ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ഒക്‌ടോബർ ഒൻപത്. വിശദവിവരങ്ങൾക്ക്: www.niyamasabha.org.