Trending Now

ഞക്കുകാവ് വട്ടക്കാവ് കത്തോലിക്കാ പള്ളി റോഡ്,സംരക്ഷണ ഭിത്തി നിര്‍മാണ ഉദ്ഘാടനം

 

ഞക്കുകാവ് വട്ടക്കാവ് കത്തോലിക്കാ പള്ളി റോഡിന്റെയും സംരക്ഷണഭിത്തിയുടെയും നിര്‍മാണ ഉദ്ഘാടനം അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 11 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് നിര്‍മാണപ്രവര്‍ത്തനം നടത്തുന്നത്.
ഞക്കുകാവ് റോഡിന്റെ പള്ളിയോട് ചേര്‍ന്ന ഭാഗം അപകടകരമായ രീതിയില്‍ മണ്ണിടിഞ്ഞ് റോഡ് തകര്‍ച്ചയിലായിരുന്നു. നിര്‍മാണ പ്രവര്‍ത്തനം പൂര്‍ണമാകുന്നതോടെ ഈ പ്രശ്നത്തിനു പരിഹാരമാകും. പഞ്ചായത്ത് അംഗം കെ.ആര്‍ പ്രഭ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം എലിസബത്ത് അബു, പ്രമാടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജെയിംസ്, ഫാ.മാത്യു പേഴുംമൂട്ടില്‍, കെ.ആര്‍ ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!