പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് : പോലീസ് വീണ്ടും ക്രൈം നമ്പര്‍ 1740 / 2020 ല്‍ പരാതി ചേര്‍ത്തു : ഹൈക്കോടതി നിര്‍ദേശം അട്ടിമറിക്കുന്നു
കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് പുറത്തു വന്നതിനു ശേഷം പോലീസ് ഭാഗത്ത് നിന്നും മെല്ലെപോക്ക് നയം ഉണ്ടായിരുന്നു . കോന്നി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസ്സ് ആണ് 1740/2020 ഇതിലേക്ക് മറ്റ് പരാതികള്‍ ചേര്‍ക്കുക്ക എന്ന ശ്രമമാണ് പോലീസ് സ്വീകരിച്ചത് . സംസ്ഥാനത്ത് നിന്നും പുറത്തു നിന്നും ഉള്ള എല്ലാ പരാതിയും ഈ കേസ്സ് നമ്പറില്‍ ചേര്‍ത്തുകൊണ്ടു പോലീസ് ആരെയോ സംരക്ഷിക്കുന്ന നിലപാട് നിക്ഷേപകര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തതോടെ ഓരോ പരാതിയ്ക്കും വെവ്വേറെ എഫ് ഐ ആര്‍ ഇട്ടു കേസ്സ് നമ്പര്‍ ചേര്‍ക്കാം എന്നു പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു എങ്കിലും ഇന്നും ഇക്കഴിഞ്ഞ ദിവസങ്ങളിലും പത്തനംതിട്ട പോലീസ് ചീഫിന് അടക്കം കിട്ടിയ പരാതി കോന്നി പോലീസിലെ 1740 /2020 ചേര്‍ത്തു എന്നു നിക്ഷേപകര്‍ പരാതി ഉന്നയിച്ചു .
ഓരോ പരാതിയും വേറെ വേറെ ക്രൈം നമ്പര്‍ ഇടണം എന്നാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത് . സംസ്ഥാന പോലീസ് ചീഫിന്‍റെ പഴയ സര്‍ക്കുലര്‍ താല്‍കാലികമായി ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു . എല്ലാ പരാതിയും 1740 /2020 എന്ന ഒറ്റ കേസിലേക്ക് ചേര്‍ക്കണം എന്നായിരുന്നു പോലീസ് ചീഫിന്‍റെ നിര്‍ദേശം .ഇത് നിക്ഷേപകര്‍ക്ക് സംശയത്തിന് ഇടനല്‍കി . പോപ്പുലര്‍ ഗ്രൂപ്പിനെ സംരക്ഷിക്കുവാന്‍ തുടക്കം മുതല്‍ അണിയറയില്‍ ചില രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ടിരുന്നു എന്നു ജന സംസാരം ഉണ്ട് .
നിക്ഷേപകര്‍ രാപകല്‍ ഇല്ലാതെ ഇടപെട്ടതോടെ ആണ് 5 പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞത് . അഞ്ചാം പ്രതിയ്ക്കു മുന്‍ കൂര്‍ ജാമ്യം നേടുവാന്‍ അറസ്റ്റ് വൈകിപ്പിച്ചു . മറ്റൊരു തട്ടിപ്പ് കേസ് ചുമത്തിയതിനാല്‍ ആണ് അവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് .
ഇനിയും പ്രതികള്‍ ഉണ്ടെങ്കിലും അഞ്ചു പേരില്‍ മാത്രം അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണവുമായി പോലീസ് മുന്‍ പോട്ട് പോകുന്നു . കേസ്സ് സി ബി ഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പ് ഇല്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ രേഖാമൂലം അറിയിച്ചിരുന്നു .കേസ് സി ബി ഐ അന്വേഷിക്കണം എന്നുള്ള കോടതി നിര്‍ദേശം ഇതുവരെ നടപ്പിലായില്ല . സി ബി ഐ അന്വേഷണം തുടങ്ങിയില്ല .
കൊല്ലം ജില്ലയില്‍ മാത്രം 3000 കേസും ,പത്തനംതിട്ട ജില്ലയില്‍ 4000 കേസും മറ്റ് ഇടങ്ങളില്‍ ആയിരകണക്കിന് കേസും നിക്ഷേപകര്‍ നല്‍കി . എല്ലാ പരാതിയിലും ഓരോ എഫ് ഐ ആര്‍ ചുമത്തുബോള്‍ ക്രൈം റിക്കോര്‍ഡ് കേരളത്തില്‍ കൂടിയതായി സംസ്ഥാന -കേന്ദ്ര ക്രൈം റിക്കോര്‍ഡ് കണക്കുകള്‍ രേഖപ്പെടുത്തും . ഇങ്ങനെ ക്രൈം റിക്കോര്‍ഡ് കൂട്ടാതെ ഇരിക്കുവാന്‍ ആണ് ഒറ്റ കേസില്‍ മാത്രം മറ്റ് പരാതികള്‍ ചേര്‍ക്കുവാന്‍ സംസ്ഥാന പോലീസ് ചീഫ് ശ്രമിച്ചത് എന്നുള്ള ആരോപണം നിക്ഷേപകരുടെ ഭാഗത്ത് നിന്നും ഉയര്‍ന്നു . ക്രൈം കേസുകള്‍ കൂടിയ വര്‍ഷമായി 2020 മാറുകയും ചെയ്യും . പതിനായിരകണക്കിന് എഫ് ഐ ആറും ക്രൈം നമ്പരും പോപ്പുലര്‍ തട്ടിപ്പില്‍ കേസില്‍ ഉണ്ടാകും .
ഇന്നും 1740/2020 എന്ന കേസിലേക്ക് പരാതികള്‍ ചേര്‍ത്തതായി നിക്ഷേപകര്‍ പറയുന്നു . എത്രയും വേഗം പോലീസില്‍ നിന്നും കേസ് സി ബി ഐ ഏറ്റെടുത്തു അന്വേഷണം ആരംഭിക്കണം . പോപ്പുലര്‍ കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയല്‍ എന്ന റോയിയുടെ മാതാവ് വിദേശ രാജ്യത്തുഉണ്ട് . ഇവര്‍ ഈ കേസിലെ നിര്‍ണ്ണായക പ്രതിയാണ് . ഇവരുടെ പേരില്‍ നിരവധി കറക്ക് കമ്പനി ഉണ്ട് .ഇതിലൂടെയും പണം വക മാറ്റി .
കേസില്‍ പ്പെട്ടാലും മക്കളെയും അമ്മയെയും വിദേശ രാജ്യത്തു സുരക്ഷിതമായി ഇരുത്തുവാന്‍ ആണ് റോയിയും ഭാര്യ പ്രഭയും ശ്രമിച്ചത് . റോയിയും ഭാര്യ പ്രഭയും കേസിലെ പ്രതികളായി മാറുകയും കോടികണക്കിന് രൂപ സംരക്ഷിക്കുകയും (അടിച്ചു മാറ്റുക )മൂന്നു മക്കളും അമ്മയും വിദേശ രാജ്യത്തു സുഖമായി മാറി താമസിക്കുവാന്‍ ഉള്ള ഗൂഢ പദ്ധതി തുടക്കത്തില്‍ തന്നെ പൊളിക്കുവാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും നിക്ഷേപകര്‍ക്കും കഴിഞ്ഞു എന്നതാണ് ഈ കേസിലെ ആദ്യ വിജയം . ഈ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആദ്യം മുതല്‍ അച്ചടി ദൃശ്യ മാധ്യമങ്ങള്‍ അറച്ചു നിന്നപ്പോള്‍ “കോന്നി വാര്‍ത്ത ഡോട്ട് കോം ” മാസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകള്‍ കൊടുത്തുതുടങ്ങി . തുടര്‍ന്നു “പത്തനംതിട്ട മീഡിയ “ന്യൂസ് പോര്‍ട്ടല്‍ വാര്‍ത്തകളുടെ മുഴുവന്‍ വിവരവും അറിയിച്ചു കൊണ്ടിരുന്നു .ഇതിന് ശേഷം ആണ് മറ്റ് മറ്റ് മാധ്യമങ്ങള്‍ കുറച്ചെങ്കിലും വാര്‍ത്ത നല്‍കിയത് . ലക്ഷ കണക്കിനു നിക്ഷേപകര്‍ പത്രങ്ങള്‍ നിര്‍ത്തലാക്കും എന്നു ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ അറിയിച്ചു . പോപ്പുലര്‍ വാര്‍ത്തകള്‍ ഒന്നാം പേജുകളില്‍ വേണ്ടത്ര പ്രാധാന്യത്തോടെ അച്ചടി മാധ്യമങ്ങള്‍ നല്‍കിയില്ലാ എന്നാണ് നിക്ഷേപകരുടെ ആക്ഷേപം .
പോപ്പുലര്‍ നിക്ഷേപക തട്ടിപ്പില്‍ എല്ലാ കാര്യങ്ങളും അറിയാവുന്ന ബ്രാഞ്ച് മാനേജര്‍മാരില്‍ ചിലര്‍ മുങ്ങി നടക്കുന്നു . ഉന്നത ജീവനക്കാരില്‍ ഒരാള്‍ കര്‍ണാടകയില്‍ മുങ്ങി . പോപ്പുലര്‍ ഗ്രൂപ്പിന്‍റെ മുഴുവന്‍ സ്വത്തുക്കളും കണ്ടു കെട്ടി സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കണം . ബി ജെ പി ആദ്യം മുതല്‍ നിക്ഷേപകര്‍ക്ക് ഒപ്പം ഉണ്ട് . മറ്റ് രണ്ടു പാര്‍ട്ടികള്‍ നിക്ഷേപകരുടെ രണ്ടു യോഗം വിളിച്ച് ചേര്‍ത്ത് തങ്ങളും നിക്ഷേപകര്‍ക്ക് ” ഒപ്പം ” ഉണ്ടെന്ന് പറഞ്ഞു .എന്നാല്‍ മുന്നില്‍ നിന്നു നീതി ലഭ്യമാക്കാന്‍ ഉള്ള നടപടി രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കണം .
പോപ്പുലര്‍ ഗ്രൂപ്പ് തട്ടിപ്പ് കേസ്സിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം എന്നു ആവശ്യം ഉന്നയിച്ച് വരും ദിവസങ്ങളില്‍ നിക്ഷേപക കൂട്ടായ്മ വലിയ സമര പരിപാടികള്‍ നടത്തുവാന്‍ ആലോചിക്കുന്നു