Trending Now

സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം ജനങ്ങളെ അറിയിക്കണം

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കിയ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി. പുതിയ നിർദ്ദേശമനുസരിച്ച് സ്ഥാനാർത്ഥികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും മൂന്ന് തവണ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന അവസാന ദിവസത്തിനു മുൻപുള്ള ആദ്യ നാല് ദിവസത്തിനുള്ളിൽ ആദ്യത്തെയും അഞ്ച് മുതൽ എട്ടു വരെയുള്ള ദിവസത്തിനുള്ളിൽ രണ്ടാമത്തെയും പ്രസിദ്ധീകരണം നടത്തണം. പ്രചരണം അവസാനിക്കുന്നതിന്റെ ഒൻപത് ദിവസം മുൻപ് മുതൽ വോട്ടെടുപ്പിന് രണ്ടു ദിവസം മുൻപ് വരെ അവസാനത്തെ അറിയിപ്പ് നൽകാം. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നവരും അവരെ നാമനിർദ്ദേശം ചെയ്ത രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥിയുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.