ക്യാപ്റ്റൻ രാജു  സ്മാരക പുരസ്കാരം  നടൻ ജനാർദ്ദനന്

 

കോന്നി വാര്‍ത്ത ഡോട്ട് കോം :പത്തനംതിട്ട സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള പ്രഥമ ക്യാപ്റ്റൻരാജു സ്മാരക പുരസ്കാരം മലയാള സിനിമയിലെ സീനിയർ നടൻ ജനാർദ്ദനന് ലഭിച്ചു .
സെപ്റ്റംബർ 17 വ്യാഴം ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഏറണാകുളത്ത് വച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് സംസ്ഥാന ജനറൽ കൺവീനർ സലിം പി.ചാക്കോ അറിയിച്ചു.

പ്രശസ്തിപത്രവും , മൊമന്റോയും ചടങ്ങിൽ വിതരണം ചെയ്യും. ക്യാപ്റ്റൻ രാജുവിന്‍റെ മൂന്നാം ചരമവാർഷികത്തിലാണ് പുരസ്കാരം നൽകുന്നത് . വില്ലൻ വേഷങ്ങളിൽ തുടങ്ങി നായകനായും പ്രതിനായകൻ ആയും ഹാസ്യംകൊണ്ടും മലയാള സിനിമയിൽ പകരം വയ്ക്കാൻ ആളില്ലാത്ത രീതിയിൽ വേറിട്ട ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച അനുഗ്രഹീത കലാകാരൻ എന്ന പരിഗണനയാണ് പുരസ്കാരത്തിന് ജനാർദ്ദനനെ അർഹനാക്കിയത് എന്ന് ഭാരവാഹികള്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!