Trending Now

സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 270 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 251 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 201 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 196 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 190 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അഹമ്മദ് റിഫയ് (65), ആഗസ്റ്റ് 25ന് മരണമടഞ്ഞ കാസര്‍ഗോഡ് പനയല്‍ സ്വദേശി രാജന്‍ (40), ആഗസ്റ്റ് 28ന് മരണമടഞ്ഞ കാസര്‍ഗോഡ് അരികാടി സ്വദേശിനി മറിയുമ്മ (66), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ കാസര്‍ഗോഡ് ചേങ്ങള സ്വദേശി ഹസൈനാര്‍ (61), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശ്രീജിത്ത് (21), തൃശൂര്‍ മിനലൂര്‍ സ്വദേശിനി ദേവകി (97), സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തിരുവനന്തപുരം മണക്കാട് സ്വദേശി നീലകണ്ഠ ശര്‍മ്മ (68), കാസര്‍ഗോഡ് സ്വദേശി സി.എ. ഹസൈനാര്‍ (66), തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിനി ശാന്ത (70), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മോഹനന്‍ (70), തിരുവനന്തപുരം വലിയതുറ സ്വദേശിനി ഫ്‌ളോറാമ്മ (76), എറണാകുളം കളമശേരി സ്വദേശിനി ലില്ലി (57) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 384 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 235 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 502 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 348 പേര്‍ക്കും, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 315 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 254 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 213 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 199 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 26, കണ്ണൂര്‍ ജില്ലയിലെ 23, കാസര്‍ഗോഡ് ജില്ലയിലെ 8, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലെ 6 വീതവും, കോഴിക്കോട് ജില്ലയിലെ 5, കൊല്ലം ജില്ലയിലെ 4, പത്തനംതിട്ട ജില്ലയിലെ 2, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 15 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2058 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 613 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 323 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 116 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 83 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 91 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 105 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 145 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 87 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 150 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 88 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 67 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 141 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 24,549 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 70,921 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,02,801 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,83,921 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,880 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2751 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 45,949 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 19,78,316 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,85,821 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
ഇന്ന് 23 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3), കൊടമ്പ (6), പട്ടിത്തറ (10, 12), ഓങ്ങല്ലൂര്‍ (7), മങ്കര (13), തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 4), കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (20), തോളൂര്‍ (സബ് വാര്‍ഡ് 13), പുതുക്കാട് (സബ് വാര്‍ഡ് 12), ഇടുക്കി ജില്ലയിലെ പീരുമേട് (14, 15), അയ്യപ്പന്‍ കോവില്‍ (8, 9, 10 സബ് വാര്‍ഡ്), കുമാരമംഗലം (സബ് വാര്‍ഡ് 8, 9), മലപ്പുറം ജില്ലയിലെ മാറാഞ്ചേരി (19), എആര്‍ നഗര്‍ (1), കോട്ടയം ജില്ലയിലെ തിടനാട് (9), കങ്ങഴ (4, 7), പത്തനംതിട്ട ജില്ലയിലെ നിരണം (5), കുന്നന്താനം (സബ് വാര്‍ഡ് 10), ആലപ്പുഴ ജില്ലയിലെ തഴക്കര (സബ് വാര്‍ഡ് 16), കോഴിക്കോട് ജില്ലയിലെ അത്തോളി (17), കൊല്ലം ജില്ലയിലെ പൂതക്കുളം (12), എറണാകുളം ജില്ലയിലെ ആവോലി (സബ് വാര്‍ഡ് 6), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി (17, 18) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
21 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ചിങ്ങോലി (സബ് വാര്‍ഡ് 9), കൈനകരി (8, 9), കഞ്ഞിക്കുഴി (സബ് വാര്‍ഡ് 15), ചമ്പക്കുളം (1), മാരാരിക്കുളം സൗത്ത് (16), തൃശൂര്‍ ജില്ലയിലെ വേളൂക്കര (സബ് വാര്‍ഡ് 3), മടക്കത്തറ (സബ് വാര്‍ഡ് 16), കരളം (14), ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി (21), കൊറട്ടി (9), എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍ (സബ് വാര്‍ഡ് 18, 20), നായരമ്പലം (സബ് വാര്‍ഡ് 8), നെല്ലിക്കുഴി (4, 11), പാലക്കാട് ജില്ലയിലെ അയിലൂര്‍ (7), നെല്ലിയാമ്പതി (സബ് വാര്‍ഡ് 5), കോട്ടയം ജില്ലയിലെ മുണ്ടക്കയം (8), മണിമല (7), തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചല്‍ (10, 11, 12, 14), കൊല്ലം ജില്ലയിലെ പുനലൂര്‍ മുന്‍സിപ്പാലിറ്റി (2, 12, 19), വയനാട് ജില്ലയിലെ തവിഞ്ഞാല്‍ (19), പത്തനംതിട്ട ജില്ലയിലെ കടമ്പനാട് (12) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 570 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ട ജില്ല
കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍
തീയതി. 09.09.2020
………………………………………………………………………..
പത്തനംതിട്ട ജില്ലയില്‍ ഇന്ന് (9) 190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 22 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 154 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നവര്‍
1) സൗദിയില്‍ നിന്നും എത്തിയ പയ്യനല്ലൂര്‍ സ്വദേശി (28).
2) മസ്‌ക്കറ്റില്‍ നിന്നും എത്തിയ പെരിങ്ങനാട് സ്വദേശി (28).
3) ദുബായില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശി (35).
4) സൗദിയില്‍ നിന്നും എത്തിയ ചൂരക്കോട് സ്വദേശി (39).
5) കുവൈറ്റില്‍ നിന്നും എത്തിയ അഴിയിടത്തുചിറ സ്വദേശി (21).
6) കുവൈറ്റില്‍ നിന്നും എത്തിയ അഴിയിടത്തുചിറ സ്വദേശി (40).
7) സൗദിയില്‍ നിന്നും എത്തിയ തേപ്പുപാറ സ്വദേശി (31).
8) മസ്‌ക്കറ്റില്‍ നിന്നും എത്തിയ വകയാര്‍ സ്വദേശി (35).
9) ഒമാനില്‍ നിന്നും എത്തിയ ചാത്തന്‍തറ സ്വദേശി (27).
10) കുവൈറ്റില്‍ നിന്നും എത്തിയ തോട്ടമണ്‍ സ്വദേശി (37).
11) ഇറാക്കില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (34).
12) ഇറാക്കില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശി (42).
13) ഇറാക്കില്‍ നിന്നും എത്തിയ വയ്യാറ്റുപുഴ സ്വദേശി (33).
14) ഇറാക്കില്‍ നിന്നും എത്തിയ ചന്ദനപ്പളളി സ്വദേശിനി (39).

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
15) നാഗാലാന്റില്‍ നിന്നും എത്തിയ കലഞ്ഞൂര്‍ സ്വദേശി (24).
16) ഡല്‍ഹിയില്‍ നിന്നും എത്തിയ കുമ്പളാംപോയ്ക സ്വദേശി (34).
17) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശി (29).
18) രാജസ്ഥാനില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശിനി (60).
19) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പുത്തന്‍പീടിക സ്വദേശി (45).
20) ബാംഗ്ലൂരില്‍ നിന്നും എത്തിയ കൊടുമണ്‍ സ്വദേശി (32).
21) ജാര്‍ഖണ്ഡില്‍ നിന്നും എത്തിയ അതിരുങ്കല്‍ സ്വദേശി (34).
22) ബാംഗ്ലൂരില്‍ നിന്നും എത്തിയ പാടം സ്വദേശി (36).
23) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ നെടുമണ്‍കാവ് സ്വദേശിനി (30).
24) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ നെടുമണ്‍കാവ് സ്വദേശിനി (54).
25) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ നെടുമണ്‍കാവ് സ്വദേശി (55).
26) കര്‍ണാടകയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനി (21).
27) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മാലക്കര സ്വദേശി (21).
28) ശ്രീനഗറില്‍ നിന്നും എത്തിയ പരിയാരം സ്വദേശി (32).
29) ഡല്‍ഹിയില്‍ നിന്നും എത്തിയ നരിയാപുരം സ്വദേശിനി (52).
30) ഡല്‍ഹിയില്‍ നിന്നും എത്തിയ നരിയാപുരം സ്വദേശിനി (18).
31) അരുണാചല്‍പ്രദേശില്‍ നിന്നും എത്തിയ അതുമ്പുംകുളം സ്വദേശി (39).
32) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ പൂവണ്ണാമല സ്വദേശി (22).
33) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ പൂവണ്ണാമല സ്വദേശി (40).
34) ബാംഗ്ലൂരില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശി (36).
35) രാജസ്ഥാനില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (20).
36) രാജസ്ഥാനില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (42).

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
37) കുന്നംന്താനം സ്വദേശിനി (42). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
38) പഴകുളം സ്വദേശിനി (68). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
39) പഴകുളം സ്വദേശിനി (16). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
40) പഴകുളം സ്വദേശി (73). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
41) പഴകുളം സ്വദേശിനി (65). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
42) തിരുമൂലപുരം സ്വദേശി (39). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
43) വളഞ്ഞവട്ടം സ്വദേശി (35). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
44) കൈതപ്പറമ്പ് സ്വദേശിനി (52). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
45) പളളിക്കല്‍ സ്വദേശി (4). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
46) ഏനാത്ത് സ്വദേശി (38). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
47) കോട്ട സ്വദേശിനി (72). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
48) കോട്ട സ്വദേശി (19). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
49) കോയിപ്രം സ്വദേശി (48). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
50) ഏനാത്ത് സ്വദേശിനി (36). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
51) കാട്ടൂര്‍പേട്ട സ്വദേശി (40). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
52) കാട്ടൂര്‍പേട്ട സ്വദേശിനി (32). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
53) കാട്ടൂര്‍പേട്ട സ്വദേശി (10). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
54) കാട്ടൂര്‍പേട്ട സ്വദേശിനി (11). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
55) പന്നിവിഴ സ്വദേശി (59). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
56) പരിയാരം സ്വദേശിനി (36). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
57) ഏനാത്ത് സ്വദേശി (64). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
58) പെരിങ്ങനാട് സ്വദേശിനി (54). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
59) തുവയൂര്‍ സ്വദേശി (63). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
60) പെരിങ്ങനാട് സ്വദേശിനി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
61) പെരിങ്ങനാട് സ്വദേശി (51). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
62) പെരിങ്ങനാട് സ്വദേശിനി (44). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
63) തുവയൂര്‍ സ്വദേശി (28). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
64) വയല സ്വദേശി (7). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
65) വയല സ്വദേശി (10). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
66) ഏറത്ത് സ്വദേശിനി (58). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
67) ഏറത്ത് സ്വദേശിനി (4). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
68) ഏറത്ത് സ്വദേശിനി (4). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
69) ഏറത്ത് സ്വദേശിനി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
70) പത്തനംതിട്ട സ്വദേശി (29). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
71) കുറ്റപ്പുഴ സ്വദേശിനി (2). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
72) പത്തനംതിട്ട സ്വദേശി (26). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
73) പുല്ലാട് സ്വദേശി (24). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
74) പേഴുംപാറ സ്വദേശി (62). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
75) ഇരവിപേരൂര്‍ സ്വദേശിനി (23). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
76) കണ്ടംപേരൂര്‍ സ്വദേശിനി (27). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
77) പഴകുളം സ്വദേശിനി (42). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
78) പഴകുളം സ്വദേശിനി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
79) ചിറ്റാര്‍ സ്വദേശി (72). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
80) പഴകുളം സ്വദേശിനി (45). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
81) തെങ്ങമം സ്വദേശിനി (48). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
82) പഴകുളം സ്വദേശിനി (63). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
83) പഴകുളം സ്വദേശി (15). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
84) പുറമറ്റം സ്വദേശി (83). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
85) പഴകുളം സ്വദേശിനി (27). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
86) പഴകുളം സ്വദേശി (56). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
87) നെടുമ്പ്രം സ്വദേശി (8). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
88) എടത്വ സ്വദേശിനി (70). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
89) തലയാര്‍ സ്വദേശിനി (47). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
90) വയല സ്വദേശിനി (30). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
91) അടൂര്‍ സ്വദേശി (34). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
92) അടൂര്‍ സ്വദേശിനി (38). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
93) വയല സ്വദേശിനി (56). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
94) വയല സ്വദേശിനി (73). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
95) വയല സ്വദേശിനി (3). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
96) വയല സ്വദേശിനി (6). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
97) വയല സ്വദേശിനി (34). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
98) തുവയൂര്‍ സ്വദേശി (80). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
99) തട്ടാക്കുഴി സ്വദേശിനി (73). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
100) തുവയൂര്‍ സ്വദേശി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
101) നെടുമ്പ്രം സ്വദേശി (22). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
102) തുവയൂര്‍ സ്വദേശി (48). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
103) ഇടത്തിട്ട സ്വദേശി (17). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
104) ഇടത്തിട്ട സ്വദേശി (55). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
105) അങ്ങാടിക്കല്‍ സൗത്ത് സ്വദേശി (34). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
106) കണ്ണംകോട് സ്വദേശി (38). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
107) ഏനാത്ത് സ്വദേശി (44). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
108) ഏനാത്ത് സ്വദേശി (82). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
109) നെടുമണ്‍ സ്വദേശിനി (67). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
110) പളളിക്കല്‍ സ്വദേശി (16). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
111) പളളിക്കല്‍ സ്വദേശി (62). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
112) പളളിക്കല്‍ സ്വദേശിനി (28). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
113) പളളിക്കല്‍ സ്വദേശിനി (48). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
114) പളളിക്കല്‍ സ്വദേശി (59). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
115) പളളിക്കല്‍ സ്വദേശി (24). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
116) മല്ലപ്പളളി സ്വദേശി (65). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
117) പറക്കോട് സ്വദേശി (60). പറക്കോട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
118) പറക്കോട് സ്വദേശി (16). പറക്കോട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
119) പറക്കോട് സ്വദേശിനി (40). പറക്കോട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
120) കുന്നംന്താനം സ്വദേശിനി (54). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
121) പറക്കോട് സ്വദേശിനി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
122) കുന്നംന്താനം സ്വദേശിനി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
123) പറക്കോട് സ്വദേശിനി (43). പറക്കോട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
124) പറക്കോട് സ്വദേശിനി (14). പറക്കോട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
125) പറക്കോട് സ്വദേശിനി (47). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
126) മല്ലപ്പളളി നോര്‍ത്ത് സ്വദേശി (54). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
127) പറക്കോട് സ്വദേശിനി (55). പറക്കോട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
128) പറക്കോട് സ്വദേശിനി (43). പറക്കോട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
129) പന്നിവിഴ സ്വദേശിനി (55). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
130) പന്നിവിഴ സ്വദേശി (64). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
131) പന്നിവിഴ സ്വദേശിനി (57). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
132) പറക്കോട് സ്വദേശി (34). പറക്കോട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
133) ഏഴംകുളം സ്വദേശി (38). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
134) ഏഴംകുളം സ്വദേശി (40). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
135) പറക്കോട് സ്വദേശി (59). പറക്കോട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
136) നെടുമണ്‍ സ്വദേശിനി (37). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
137) പറക്കോട് സ്വദേശി (32). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
138) കണ്ണംകോട് സ്വദേശി (44). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
139) പറക്കോട് സ്വദേശി (52). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
140) അങ്ങാടിക്കല്‍ സ്വദേശി (42). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
141) ഐക്കാട് സ്വദേശി (49). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
142) ഏഴംകുളം സ്വദേശി (48). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
143) ഏഴംകുളം സ്വദേശിനി (45). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
144) ഏഴംകുളം സ്വദേശിനി (14). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
145) ചിറ്റാര്‍ സ്വദേശി (53). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
146) റാന്നി സ്വദേശിനി (10). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
147) കോയിപ്രം സ്വദേശി (37). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
148) ചെറുകോല്‍ സ്വദേശി (34). കോഴഞ്ചേരി മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
149) മൈലപ്ര സ്വദേശി (56). കോഴഞ്ചേരി മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
150) നാരങ്ങാനം സ്വദേശി (55). കോഴഞ്ചേരി മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
151) നാരങ്ങാനം സ്വദേശി (25). കോഴഞ്ചേരി മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
152) വകയാര്‍ സ്വദേശിനി (42). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
153) വകയാര്‍ സ്വദേശിനി (14). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
154) വകയാര്‍ സ്വദേശിനി (19). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
155) മണ്ണാറകുളഞ്ഞി സ്വദേശിനി (55). കോഴഞ്ചേരി മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
156) ഐരവണ്‍ സ്വദേശി (37). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
157) ഇളകൊളളൂര്‍ സ്വദേശി (40). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
158) കുമ്മണ്ണൂര്‍ സ്വദേശിനി (55). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
159) വകയാര്‍ സ്വദേശിനി (19). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
160) വകയാര്‍ സ്വദേശി (47). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
161) അതിരുങ്കല്‍ സ്വദേശി (45). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
162) അതിരുങ്കല്‍ സ്വദേശിനി (68). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
163) റാന്നി സ്വദേശിനി (26). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
164) ഐത്തല സ്വദേശിനി (41). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
165) കക്കുടുമണ്‍ സ്വദേശിനി (45). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
166) ചെറുകുളഞ്ഞി സ്വദേശിനി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
167) ചെറുകുളഞ്ഞി സ്വദേശിനി (14). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
168) ചെറുകുളഞ്ഞി സ്വദേശിനി (11). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
169) ചെറുകുളഞ്ഞി സ്വദേശി (38). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
170) നീലിപിലാവ് സ്വദേശി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
171) നീലിപിലാവ് സ്വദേശി (39). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
172) റാന്നി-പെരുനാട് സ്വദേശിനി (26). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
173) വയ്യാറ്റുപുഴ സ്വദേശി (41). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
174) ചെറുകുളഞ്ഞി സ്വദേശി (55). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
175) ചെറുകുളഞ്ഞി സ്വദേശി (18). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
176) കല്ലൂപ്പാറ സ്വദേശിനി (62). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
177) പൂഴിക്കാട് സ്വദേശി (41). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
178) ചെറുകുളഞ്ഞി സ്വദേശി (69). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
179) ചെറുകുളഞ്ഞി സ്വദേശി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
180) ചെറുകുളഞ്ഞി സ്വദേശി (41). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
181) കടയ്ക്കാട് സ്വദേശി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
182) കടയ്ക്കാട് സ്വദേശി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
183) തുമ്പമണ്‍ സ്വദേശി (61). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
184) കടയ്ക്കാട് സ്വദേശിനി (60). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
185) കടയ്ക്കാട് സ്വദേശി (40). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
186) വെണ്ണിക്കുളം സ്വദേശിനി (29). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
187) നാരകത്താണി സ്വദേശിനി ഒരു വയസുളള പെണ്‍കുട്ടി. നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
188) കൊടുമണ്‍ സ്വദേശിനി (50). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
189) തിരുവല്ല സ്വദേശിനി (37). കൊല്ലകുന്നില്‍ കോളനി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
190) പത്തനംതിട്ട സ്വദേശിനി (39). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇതുവരെ ആകെ 4374 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2838 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 30 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 50 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 3320 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1021 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1006 പേര്‍ ജില്ലയിലും, 15 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 204 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 103 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 75 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 139 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 194 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 84 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 69 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 82 പേരും ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 31 ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 77 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 1058 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.
ഇന്ന് പുതിയതായി 189 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 10085 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1610 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2152 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 174 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 128 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 13847 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1) ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 58586, 736, 59322.
2) ട്രൂനാറ്റ് പരിശോധന 1755, 29, 1784.
3) സി.ബി.നാറ്റ് പരിശോധന 28, 4, 32.
4) റാപ്പിഡ് ആന്റിജന്‍ പരിശോധന 21013, 916, 21929.
5) റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 81867, 1685, 83552.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 572 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1041 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.69 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 4.98 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 38 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 83 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1507 കോളുകള്‍ നടത്തുകയും, 13 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും, പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14, 16, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 (കടുക്കിച്ചിറ, വയല കോളനി ഭാഗം, മാണിക്കമല റോഡ്), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (കുളമ്പാട്ട് ഭാഗം, മുളക്കോളില്‍ സ്‌കൂളിന് സമീപം), റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12, ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2, 4, 12 (ചിറ്റാര്‍ മാര്‍ക്കറ്റ്, ബസ് സ്റ്റാന്റ്) എന്നിവ ഉള്‍പ്പെടുന്ന ബെവ്‌കോ ഔട്ട്‌ലെറ്റ് മുതല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് വരെയുള്ള ഭാഗം), വാര്‍ഡ് 9 (ആറാട്ടുകുടുക്ക ഭാഗം), റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1, നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5, കോന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (മേലേതില്‍പ്പടി മുതല്‍ എം.എല്‍.എ പ്പടി വരെയുള്ള ഭാഗം), ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 (വെസ്റ്റ് മാങ്ങാട് കളിയ്ക്കല്‍ ഭാഗം) എന്നിവിടങ്ങളില്‍ 2020 സെപ്റ്റംബര്‍ 9 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു

പന്തളം നഗരസഭയിലെ വാര്‍ഡ് 8, 9, 10, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6, 7, 13 എന്നീ സ്ഥലങ്ങളില്‍ 2020 സെപ്റ്റംബര്‍ 10 മുതല്‍ 7 ദിവസത്തേക്കും പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 ല്‍ 2020 സെപ്തംബര്‍ 11 മുതല്‍ 7 ദിവസത്തേക്കും കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവായത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

പന്തളം നഗരസഭയിലെ വാര്‍ഡ് 7, കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (ചിറ്റക്കാട്ട് ഭാഗം) എന്നീ സ്ഥലങ്ങള്‍ 2020 സെപ്റ്റംബര്‍ 10 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഉത്തരവായത്.

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു