Trending Now

പോപ്പുലർ ഗ്രൂപ്പ് തട്ടിപ്പ് :മുഖ്യ പ്രതിയെ പോലീസ് ചോദ്യം ചെയ്യുന്നു

പോപ്പുലർ ഗ്രൂപ്പ് തട്ടിപ്പ് :പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു: മുഖ്യ പ്രതി തോമസ് ഡാനിയലിനെ (റോയി ) കോന്നി പോലീസ് ചോദ്യം ചെയ്യുന്നു

കോന്നി വകയാറിലെ പോപ്പുലർ ഗ്രൂപ്പ് ഉടമകൾ നടത്തിയസാമ്പത്തിക ക്രമ ക്കേടുകളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുവാൻ പ്രതികളെ ആവശ്യം ഉണ്ടെന്ന പോലീസ് അപേക്ഷ പത്തനംതിട്ട കോടതി അംഗീകരിച്ചു. തോമസ് ഡാനിയൽ എന്ന റോയി, ഭാര്യ പ്രഭ, മക്കളായ റിനു മറിയം തോമസ്, റീബ എന്നിവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു കൊണ്ട് പത്തനംതിട്ട ഒന്നാം ക്ലാസ്സ് കോടതി ഉത്തരവിട്ടു. കേസ് ഈ മാസം 14 ന് വീണ്ടും പരിഗണിക്കും.അഭിഭാക്ഷകരെ മാറ്റണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കോടികളുടെ നിക്ഷേപക തട്ടിപ്പാണ് പ്രതികൾ നടത്തിയതെന്ന് പോലീസ് കോടതിയെ അറിയിച്ചു.ഇതിന്‍റെ അടിസ്ഥാനത്തില്‍ റോയി എന്ന തോമസ് ഡാനിയലിനെ കോന്നി പോലീസ് വിശദമായി ചോദ്യം ചെയ്യുന്നു . കോടികളുടെ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് പിടിച്ചെടുത്ത രേഖകളുമായി ആണ് ചോദ്യം ചെയ്യല്‍ . എവിടെയൊക്കെ നിക്ഷേപം ഉണ്ടെന്നും എത്ര നാളായി അനധികൃതമായി പണം വാങ്ങുന്നു എന്നും ചോദ്യം ഉയര്‍ന്നു . റോയിയില്‍ നിന്നും ഉള്ള വിശദാംശങ്ങള്‍ ലഭിച്ച ശേഷംഭാര്യ പ്രഭയെയും മക്കളെയും വെവ്വേറെയും ചോദ്യം ചെയ്യും .ഒടുവില്‍ ഒന്നിച്ചു ഇരുത്തി ചോദ്യം ചെയ്യുമ്പോള്‍ കള്ളങ്ങള്‍ പോലീസിന് മനസ്സിലാകും . ഇതിലൂടെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയുമെന്ന് പോലീസ് പ്രതീക്ഷിക്കുന്നു .
https://bit.ly/323ZtV8

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!