Trending Now

പ്രിയപ്പെട്ട അധ്യാപകര്‍ക്ക് കത്തെഴുതാം

അധ്യാപക ദിനത്തോട് അനുബന്ധിച്ച് എന്റെ ഗുരുനാഥന്‍ എന്റെ പ്രചോദനം എന്ന വിഷയത്തില്‍ ഗുരുക്കന്മാര്‍ക്ക് കത്തെഴുതാന്‍ തപാല്‍ വകുപ്പ് അവസരമൊരുക്കുന്നു

അഞ്ച് വയസിന് മുകളിലുള്ള ആര്‍ക്കുവേണമെങ്കിലും ഇ-പോസ്റ്റ് (10 രൂപ) വഴി അവരുടെ ഏറ്റവും പ്രിയപ്പെട്ട ഗുരുനാഥന്‍ മാര്‍ക്ക് ആദരവ് അര്‍പ്പിക്കാം. അവരുടെ ഇന്നത്തെ നേട്ടം കൈവരിക്കുന്നതിന് പ്രചോദനവും പ്രോത്സാഹനവും നല്‍കിയ അധ്യാപകര്‍ക്കുള്ള സ്‌നേഹാദരവ് ഒരു എ ഫോര്‍ പേപ്പറില്‍ 300 വാക്കില്‍ കവിയാതെ സ്വന്തം കൈപ്പടയില്‍ എഴുതിയതോ, ടൈപ്പ് ചെയ്തതോ ആയ കത്ത് തൊട്ടടുത്തുള്ള തപാല്‍ ഓഫീസില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ നാലു വരെ ഏല്‍പ്പിക്കാം. കത്തില്‍ കിട്ടേണ്ട വ്യക്തിയുടെയും, അയയ്ക്കുന്ന ആളിന്റെയും പൂര്‍ണ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവല്ല തപാല്‍ ഡിവിഷണല്‍ ഓഫീസുമായി 0469 2602591, 9447595669 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!