Trending Now

പോപ്പുലര്‍ ബാങ്ക് നിക്ഷേപക തട്ടിപ്പ് : നിക്ഷേപകര്‍ ധര്‍ണ്ണ സംഘടിപ്പിക്കും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ പോപ്പുലര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ടു ഉള്ള നിക്ഷേപകര്‍ നാളെ രാവിലെ 10 മണിയ്ക്ക് വകയാറില്‍ ധര്‍ണ്ണ സംഘടിപ്പിക്കും എന്നു അറിയുന്നു . നിലവില്‍ ഉള്ള ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികളുടെ യോഗത്തില്‍ ആണ് തീരുമാനം ഉണ്ടായത് . പണം നഷ്ടമായെന്ന് പോലീസില്‍ പരാതി നല്‍കിയവരുടെ കൂട്ടായ്മ പല സ്ഥലത്തും നടന്നു . ഈ കൂട്ടായ്മയാണ് ധര്‍ണ്ണ സംഘടിപ്പിക്കുന്നത് .തുടര്‍ന്നു ജില്ലാ ആസ്ഥാനത്തും വരും ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡം അനുസരിച്ചുള്ള പ്രകടനവും ധര്‍ണയും ഉണ്ടാകും . കൂടാതെ പ്രധാനമന്ത്രിയ്ക്കും രാഷ്ട്രപതിയ്ക്കുംധനകാര്യ മന്ത്രിയ്ക്കും കേരളത്തിലെ എല്ലാ മന്ത്രി , എം പി ,എം എല്‍ എ മാര്‍ എന്നിവര്‍ക്കും നിവേദനം നല്‍കും .
പോലീസ് അന്വേഷണം പ്രതികളെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി കോടതികളില്‍ ഹാജരാക്കാന്‍ മാത്രം ഉള്ളതാണ് . പണം നഷ്ടമായവര്‍ക്ക് ആ തുക തിരികെ ലഭിക്കുന്നതിന് ഈ നടപടി ആശ്വാസകരം അല്ല .ആയതിനാല്‍ ധര്‍ണ്ണകള്‍ സംഘടിപ്പിക്കുന്നതിനൊപ്പം സിവില്‍ കേസ് കൂടി നല്‍കുവാന്‍ ആണ് പണം നഷ്ടമായി പോലീസില്‍ പരാതി കൊടുത്തവരുടെ തീരുമാനം .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!