Trending Now

നാഷണല്‍ സര്‍വീസ് സ്‌കീം 198 പള്‍സ് ഓക്‌സിമീറ്റര്‍ നല്‍കി

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം 3,21,300 രൂപാ വിലയുള്ള 198 പള്‍സ് ഓക്‌സിമീറ്റര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് നല്‍കി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ രാജു ഏബ്രഹാം എംഎല്‍എപള്‍സ് ഓക്‌സിമീറ്റര്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിനു കൈമാറി.
പത്തനംതിട്ട ജില്ലയിലെ 59 യൂണിറ്റുകളിലെ 3000 വോളന്റിയേഴ്‌സിന്റെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത്. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ.എല്‍. ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ഡിടിപിസി സെക്രട്ടറി ആര്‍. ശ്രീരാജ്, എന്‍എസ്എസ് റീജിയണല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സജി വര്‍ഗീസ്, ജില്ലാ കണ്‍വീനര്‍ വി.എസ്.ഹരികുമാര്‍, പിഎസിമാരായ ജേക്കബ് ചെറിയാന്‍, കെ. ഹരികുമാര്‍, മണികണ്ഠന്‍, അനുരാഗ്, അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!