Trending Now

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് അന്വേഷണം ശക്തമാക്കണം: ബി ജെ പി

 

കോന്നി ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ അന്വേഷണം ശക്തമാക്കണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ് ആവശ്യപ്പെട്ടു. അന്വേഷണം ഇപ്പോൾ മന്ദഗതിയിലാണ് നടക്കുന്നത്.ബിജെപി പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞും കേസെടുക്കാതിരിക്കാനാണ് ശ്രമിച്ചത്.നിക്ഷേപകർ വകയാറിലെ പോപ്പുലർ ഫിനാൻസ് ആസ്ഥാനത്ത് എത്തുമ്പോൾ പോലീസിന്‍റെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റമാണ് ഉണ്ടാകുന്നത് ഇത് പോപ്പുലർ മാനേജ്ൻറുമായുള്ള ഒത്തുകളി ആണെന്നും സംശയിക്കുന്നു.പ്രതികളെ സംരക്ഷിക്കാൻ രാഷ്ടീയ ഇടപെടലുകൾ നടക്കുന്നുണ്ട്. രണ്ടായിരം കോടിക്കു മുകളിൽ തട്ടിപ്പ് നടത്തിയിട്ടും ഇരുമുന്നണികളും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.പ്രതികളെ ഉടൻ തന്നെ അറസ്‌റ്റു ചെയ്യാൻ തയ്യാറാവണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നിത്യ ചിലവിനും, പെൺകുട്ടികളുടെ വിവാഹ ആവശ്യങ്ങൾക്കും വേണ്ടി തുകകൾ നിക്ഷേപിച്ച ആയിരകണക്കിനു സാധാരണക്കാരുണ്ട്. അവരുടെ നിക്ഷേപങ്ങൾ തിരിച്ചു കിട്ടുന്നതിന് നിയമപരമായും രാഷ്ടീയമായും എല്ലാ പിന്തുണയും ബിജെപി നൽകുമെന്നും വി എ സൂരജ് പറഞ്ഞു.ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ് കാവുങ്കൽ, കെ ആർ രാകേഷ്, യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് സുജീഷ് സുശീലൻ, വൈസ് പ്രസിഡൻ്റ് വൈശാഖ് വിശ്വ, ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ് സുജിത്ത് ബാലഗോപാൽ, ശ്രീജിത്ത് മുരളി എന്നിവർ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു