Trending Now

ഹോമിയോ ആശുപത്രിയിലേക്ക് നഴ്‌സ്, നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ ഒഴിവ്

 

കൊറ്റനാട് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ അനുവദിച്ച നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍, ജിഎന്‍എം നഴ്‌സ് (ഓരോ ഒഴിവ്), തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രതിമാസ ശമ്പളം നഴ്സിംഗ് അസിസ്റ്റന്റ് – 11000 രൂപ, അറ്റന്‍ഡര്‍ – 10000 രൂപ, നഴ്‌സ് – 17000 രൂപ.
വിദ്യാഭ്യാസ യോഗ്യത നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍, തസ്തികകളിലേക്ക് എസ്.എസ്.എല്‍.സി യും ഹോമിയോ പ്രാക്ടീഷണറുടെ കീഴില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും. നഴ്‌സ് സര്‍ക്കാര്‍ അംഗീകൃത ജിഎന്‍എം കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി 40 വയസില്‍ കൂടാന്‍ പാടില്ല. കൂടിക്കാഴ്ച്ച തീയതി നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍, തസ്തികകള്‍ക്ക് 2020 സെപ്റ്റംബര്‍ 8 രാവിലെ 10.30, നഴ്‌സ് തസ്തിക അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന്. ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്കായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം അടൂര്‍ റവന്യൂ ടവറിലെ ജില്ലാ ഹോമിയോപ്പതി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04734 226063.

മള്‍ട്ടിപര്‍പ്പസ് തസ്തികയില്‍ ഒഴിവ്
കൊറ്റനാട്  സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ അനുവദിച്ച  മള്‍ട്ടിപര്‍പ്പസ് തസ്തികയിലേക്ക് (ഒരു ഒഴിവ് ) ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  പ്രതിമാസ  ശമ്പളം – 10000  രൂപ. വിദ്യാഭ്യാസ യോഗ്യത എസ് എസ്  എല്‍ സി, (കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം). പ്രായപരിധി 40  വയസില്‍ കൂടാന്‍ പാടില്ല. കൂടിക്കാഴ്ച്ച 2020  സെപ്തംബര്‍ 9 രാവിലെ 10 .30 ന്. ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്കായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം അടൂര്‍ റവന്യൂ ടവറിലെ ജില്ലാ ഹോമിയോപ്പതി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04734  226063.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!