Trending Now

പോപ്പുലര്‍ ബാങ്ക്നിക്ഷേപക തട്ടിപ്പ് : യു ഡി എഫ് ആരുടെ പക്ഷം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായ പോപ്പുലര്‍ ഗ്രൂപ്പു നടത്തിയ കോടികളുടെ നിക്ഷേപക സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ചു നൂറുകണക്കിനു ആളുകള്‍ പോലീസില്‍ പരാതി നല്‍കി നീതിയ്ക്ക് വേണ്ടി അലമുറഇട്ടു കരഞ്ഞു നില്‍ക്കുമ്പോള്‍ കോന്നിയിലെ മുഖ്യ ധാരാ പ്രതി പക്ഷ രാഷ്ട്രീയ പാര്‍ട്ടിയായ യു ഡി എഫ് ഒന്നും അറിയാത്ത പോലെ മാറി നില്‍ക്കുന്നു . കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയപോപ്പുലര്‍ ഗ്രൂപ്പിന് എതിരെ ഒരു മാധ്യമ പ്രസ്താവന പോലും ഇറക്കുവാന്‍ കഴിഞ്ഞില്ല . ബി ജെ പി മാത്രം ഒരു പരാതി നല്‍കി . ജനത്തിന് ഒപ്പം നില്‍ക്കേണ്ട രാഷ്ട്രീയ നേതാക്കള്‍ ഇപ്പോള്‍ ആരുടെ പക്ഷം ആണെന്ന് നയം വ്യെക്തമാക്കുക . സി പി ഐ (എം) ജില്ലാ സെക്രട്ടറി നിക്ഷേപകര്‍ക്ക് അനുകൂലമായ പ്രസ്താവന കഴിഞ്ഞ ദിനം ഇറക്കി .
കോന്നിയില്‍ ഇതിന് മുന്‍പും കോടികളുമായി പല സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയും മുങ്ങിയിട്ടുണ്ട് . ആ കേസും കോന്നി പോലീസില്‍ ഉണ്ട് .
പോപ്പുലര്‍ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ആയിരകണക്കിന് നിക്ഷേപകരെ വഞ്ചിച്ചു കോടികളുമായി കടന്നു . ഒരക്ഷരം മിണ്ടാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ നില്‍ക്കുന്നു . ഒരു നേതാവ് പറഞ്ഞത് ഇങ്ങനെ ” ആയിരങ്ങള്‍ പലിശ മോഹിച്ചു കൊണ്ട് കൊടുത്തത് അല്ലേ പോകട്ടെ ഉള്ളവരുടെ അല്ലേ ” എന്നു . ഇതാണ് മനോഭാവം . രാഷ്ട്രീയ പാര്‍ട്ടികള്‍ മൌനം വെടിയുക . പ്രതികരിക്കുക . നിക്ഷേപകര്‍ നിങ്ങളുടെ വാക്കുകള്‍ നോക്കുന്നു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!