Trending Now

ഓണസമ്മാനമായി കോന്നി ഗ്രാമപഞ്ചായത്തില്‍ വെട്ടം പദ്ധതി ഉത്ഘാടനം ചെയ്തു

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ വൈദ്യുതീകരണമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നു. കഴിഞ്ഞ 5 വര്‍ഷക്കാലമായി
ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളിലായി നടത്തിയ ക്രിയാത്മക പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഇപ്പോള്‍ സമ്പൂര്‍ണ്ണ
വൈദ്യുതീകണ പ്രവര്‍ത്തനങ്ങളിലേക്ക് എത്തിച്ചേരുന്നത്.
ഗ്രാമജ്യോതി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് വെട്ടം എന്ന പേരില്‍ ഇപ്പോള്‍ സമ്പൂര്‍ണ വെദ്യുതീകരണ
പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. എന്‍റെ ഗ്രാമം ശുചിത്വ സുന്ദര സുരക്ഷിത ഗ്രാമംഎന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക്
എത്തുന്നതിന്‍റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കുന്ന നടപടിക്രമങ്ങള്‍ നടക്കുന്നതോടൊപ്പം
തന്നെ കഴിഞ്ഞകാലങ്ങളില്‍ തെരുവ് വിളക്ക് പ്രകാശിപ്പിക്കുന്ന ഇനത്തില്‍ മാസം 6 ലക്ഷം രൂപ വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍
ഇലക്ട്രിസിറ്റി ഓഫീസില്‍ അടച്ചു വന്നിരുന്നത്. മീറ്റര്‍ സ്ഥാപിച്ച് വൈദ്യുതിയുടെ ഉപയോഗത്തിനനുസരിച്ച് വൈദ്യുതി ചാര്‍ജ്ജ്
നല്‍കുന്ന പ്രവര്‍ത്തനത്തിന് 2016-17 ല്‍ തന്നെ തുടക്കം കുറിച്ചതിന്‍റെ ഫലമായി അത് 3 ലക്ഷം രൂപയായി കുറവ് വരുന്ന
അവസ്ഥയില്‍ എത്തിച്ചേര്‍ന്നു. കൂടാതെ ജില്ലാ-ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളുടെ സംയുക്തപ്രവര്‍ത്തനങ്ങളുടെ ഭാഗമായി
എല്ലാ വാര്‍ഡുകളിലും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് കഴിഞ്ഞതിന്‍റെ ഫലമായിട്ടാണ് ഇപ്പോള്‍ സമ്പൂര്‍ണ
വെദ്യുതീകരണത്തിലേക്ക് എല്ലാ വാര്‍ഡുകളും എത്തിച്ചേരുന്നത്. ബ്ലോക്ക് പഞ്ചായത്തിന്‍റെ സഹകരണത്തോടെ 2019-20 ല്‍

പയ്യനാമണ്‍, ചാങ്കൂര്‍ ജംഗ്ഷന്‍, കോന്നിത്താഴം, വട്ടക്കാവ്, പൊന്തനാംകുഴി, കാളഞ്ചിറ കോളനി, പൂവന്‍പാറ ജംഗ്ഷന്‍
എന്നീ പ്രദേശങ്ങളില്‍ പൊക്കവിളക്ക് സ്ഥാപിച്ചു. 2020-21 വാര്‍ഷിക പദ്ധതിയില്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ 15,35,000
രൂപയും ഗ്രാമപഞ്ചായത്ത് വിഹിതമായി 10,00,000 രൂപയും വകയിരുത്തി എലിയറയ്ക്കല്‍, അട്ടച്ചാക്കല്‍, മാങ്കുളം,
മുരിങ്ങമംഗലം, ചെങ്ങറമുക്ക്, ചേരിമുക്ക്, വട്ടമണ്‍(മെഡിക്കല്‍ കോളേജ് ജംഗ്ഷന്‍), കൃഷ്ണന്‍ നട ക്ഷേത്രം ജംഗ്ഷന്‍,
മഠത്തില്‍കാവ് ക്ഷേത്രം ജംഗ്ഷന്‍, ആവോലിക്കുഴി, കൊന്നപ്പാറ, പേരൂര്‍കുളം, വകയാര്‍ ലക്ഷംവീട് കോളനി,
അട്ടച്ചാക്കല്‍ വഞ്ചിപ്പടി, വായനശാല ജംഗ്ഷന്‍, അട്ടച്ചാക്കല്‍ ഈസ്റ്റ്ജംഗ്ഷന്‍, ചെങ്ങറ, ചിറയ്ക്കല്‍ ക്ഷേത്രം, താലൂക്ക്
ആശുപത്രി ജംഗ്ഷന്‍, മരങ്ങാട്ട് ജംഗ്ഷന്‍, നാരായണപുരം ചന്ത, മഞ്ഞക്കടമ്പ് എന്നീ പ്രദേശങ്ങളിലായി പൊക്കവിളക്ക്
സ്ഥാപിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തിന്‍റെ സഹായത്തോടെ തുടക്കം കുറിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

വെട്ടം പദ്ധതിയുടെ ഭാഗമായി ആന്‍റോ ആന്‍റണി എം.പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അതുംബുംകുളം, ചിറ്റൂര്‍
ജംഗ്ഷന്‍, മാരൂര്‍പാലം, ചെനാമുക്ക് ജംഗ്ഷന്‍ എന്നീ പ്രദേശങ്ങളില്‍ സ്ഥാപിച്ച പൊക്കവിളക്കുകളുടെ ഉദ്ഘാടനം
ആന്‍റോ ആന്‍റണി എം.പി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത്പ്രസിഡന്‍റ് രജനി.എം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്
കോന്നിയൂര്‍ പി.കെ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രവീണ്‍ പ്ലാവിളയില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റോജി
എബ്രഹാം, പ്രിയ.എസ്.തമ്പി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.പി.ലീലാമണി, ലിസി സാം, ചിറ്റൂര്‍ ശങ്കര്‍, ഷിജു
അറപ്പുരയില്‍, ജിജോ കുളത്തിങ്കല്‍, മുകേഷ് ദാസ്, ഐവാന്‍ വകയാര്‍, സജി ഇഞ്ചപ്പാറ, രതീഷ് കണിയാംപറമ്പില്‍ എന്നിവര്‍ സംസാരിച്ചു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു