Trending Now

പോപ്പുലർ ഫിനാൻസിനെതിരെ മുഖ്യമന്ത്രിക്ക്‌ പരാതി ലഭിച്ചു

സ്വ​കാ​ര്യ​ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ കോന്നിവകയാര്‍ പോ​പ്പുല​ർ ഫി​നാ​ൻസ് നി​ക്ഷേ​പ​ തു​ക മ​ട​ക്കി നൽകുന്നി​ല്ലെന്ന് കാട്ടി മുഖ്യമന്ത്രിയ്ക്കും ,ഡി ജി പിക്കും നിക്ഷേപകര്‍ പരാതി നൽകി. കേരളത്തിലും പു​റ​ത്തു​മാ​യി 350 ഓ​ളം ശാ​ഖ​ക​ളു​ള്ള സ്ഥാ​പ​ന​ത്തി​ലെ നൂ​റു​ക​ണ​ക്കി​ന് നി​ക്ഷേ​പ​ക​രാ​ണ്​ ഇതുമൂലം പ്രതിസന്ധിയിലായത്‌.കോന്നി പോലീസില്‍ നേരിട്ടും ഓണ്‍ലൈന്‍ കൂടിയും നൂറു കണക്കിനു പരാതി ലഭിച്ചു . പത്തു കോടി രൂപയുടെ തുക ഇതുതന്നെ വരും .കേരളത്തിലെ മറ്റ് പോലീസ് സ്റ്റേഷനുകളിലും കിട്ടിയ പരാതികള്‍ ചേര്‍ത്ത് വെച്ചാല്‍ കോടികണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്താം .

വകയാറിലെ ആസ്ഥാന ഓഫീസ്‌ തുറന്നിട്ട്‌ ആഴ്ചകളായി. ഉടമയും കുടുംബവും വീട് പൂട്ടി സ്ഥലംവിട്ടു. മിക്ക ബ്രാഞ്ചുകളിലും പ്രശ്നങ്ങൾ രൂക്ഷമാകുകയാണ്. കേരളത്തിന്‌ പുറത്തുള്ള ബ്രാഞ്ചിലും നിക്ഷേപകർ പണം ആവശ്യപ്പെട്ട് എത്തി.
55 വർഷത്തിലധികമായി പ്രവർത്തിച്ചുവന്ന പോപ്പുലർ ഫൈനാൻസിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപമായിരുന്നു ഉണ്ടായിരുന്നത്. മൂന്നു വർഷമായി സ്ഥാപനം തകർച്ചയിൽ ആയിരുന്നെന്നും നിക്ഷേപകർ പറയുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് നീതി ലഭ്യമാക്കണമെന്ന്‌ പരാതിയിൽ പറയുന്നു.
കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങൾ മടക്കിനൽകുന്നത് തടസ്സപ്പെട്ടു. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഇടപെടുമ്പോൾ പരാതി പറഞ്ഞവരുടെ നിക്ഷേപം മടക്കിനൽകി ആരുമറിയാതെ പ്രശ്നം പരിഹരിക്കുകയായിരുന്നു ചെയ്തുവന്നത് എന്നു നിക്ഷേപകര്‍ പറയുന്നു .

തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മേരി റാണി പോപ്പുലർ നിധി ലിമിറ്റഡും കോന്നി വകയാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാൻ പോപ്പുലർ ഫിനാൻസ് ലിമിറ്റഡും തങ്ങളുടെ പണംകൊണ്ടാണ് രൂപീകരിച്ചതെന്ന്‌ നിക്ഷേപകർ പരാതിയില്‍ പറയുന്നു. മുഴുവൻ നിക്ഷേപകരെയും കൂട്ടിക്കൊണ്ട് വിപുലമായ ആക്ഷൻ കൗൺസിൽ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് നിക്ഷേപകർ.

പണം തിരികെ നൽകാൻ ഫിനാൻസ്‌ ഉടമ തയാറാകണം‌ : കെ പി ഉദയഭാനു ( സിപിഐ എം ജില്ല സെക്രട്ടറി)

നിരവധി സാധു മനുഷ്യരിൽനിന്ന്‌ അവരുടെ ജീവിതകാലത്തെ സാമ്പാദ്യം മുഴുവൻ പ്രലോഭിപ്പിച്ച്‌ നിക്ഷേപമായി വാങ്ങി ഒടുവിൽ വഞ്ചിച്ച്‌ രക്ഷപ്പെടാൻ ശ്രമിക്കുന്ന പോപ്പുലർ ഫി​നാ​ൻസ് എന്ന ധനകാര്യസ്ഥാപനത്തിന്റെ ഉടമകളെ നിയമത്തിന്‌ മുന്നിൽ കൊണ്ടു വരണമെന്ന്‌ സിപിഐ എം ജില്ല സെക്രട്ടറി കെ പി ഉദയഭാനു പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

മക്കളുടെ ധനകാര്യ സ്ഥാപനത്തിലേക്ക്‌ വകമാറ്റിയെന്നു പറയുന്ന കോടികൾ തിരികെ പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചാൽ ഇപ്പോഴുള്ള പ്രശ്നങ്ങൾ തീരുമെന്നാണ്‌ നിക്ഷേപകർ പറയുന്നത്‌. മകളുടെ വിവാഹത്തിന്‌ കരുതിയതും വീട് പണിയാൻ നീക്കിവെച്ചതുമായ പണമാണ്‌ സാധുക്കളായ നിരവധി പേരിൽനിന്ന്‌‌ നിക്ഷേപമായി വാങ്ങിയത്‌. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പലരും ഈ തുക തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ്‌‌. നാട്ടുകാരുടെ പണം തട്ടിയെടുത്ത്‌ സുരക്ഷിത സാമ്രാജ്യം കെട്ടിപ്പടുത്ത്‌ ജീവിക്കുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്ന്‌ കെ പി ഉദയഭാനു ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!