Trending Now

പോപ്പുലര്‍ ബാങ്ക് ഗ്രൂപ്പു ഉടമകള്‍” മജീഷ്യന്‍ ” നിക്ഷേപകരുടെ കോടികള്‍ “ആവിയായി “

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ബാങ്ക് ഗ്രൂപ്പ് ഉടമകള്‍ ” മജീഷ്യന്‍ “എന്നു പറയാന്‍ ആഗ്രഹിക്കുന്നു . നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ ആവിയായി അപ്രതീക്ഷമായി . കേരളം കണ്ട ഏറ്റവും വലിയ സ്വകാര്യ നിക്ഷേപ തട്ടിപ്പ് സ്ഥാപനമായി പോപ്പുലറും അനുബന്ധ സ്ഥാപനങ്ങളും മാറുന്നു .
കഴിഞ്ഞ ഏതാനും ദിവസമായി ഈ സ്ഥാപന ഉടമകള്‍ ഹെഡ് ഓഫീസ് എന്ന മായാജാല കൊട്ടാരം അടച്ചു പൂട്ടി മുങ്ങി . വളരെ ആസൂത്രിതമായ ഗൂഡാലോചനയുടെ ഫലമായി നൂറുകണക്കിനു നിക്ഷേപകരുടെ കോടികണക്കിന് രൂപയുമായി ഉടമയും കുടുംബവും മുങ്ങി നടക്കുന്നു . ഏറെ വിശ്വസ്ത സ്ഥാപനം എന്ന നിലയില്‍ ഇടപാടുകാരുടെ അകമഴിഞ്ഞ പിന്തുണയോടെ പ്രവര്‍ത്തിച്ചു വന്ന പോപ്പുലര്‍ സ്വകാര്യ ധനകാര്യ സ്ഥാപനം ഒരു സുപ്രഭാതത്തില്‍ പൊളിഞ്ഞതല്ല . വളരെ നാളുകളായുള്ള ആസൂത്രണം ഇതിന് പിന്നില്‍ ഉണ്ടെന്ന് പണം നഷ്ടമായി പരാതി നല്‍കി നിയമത്തെ ബഹുമാനിക്കുന്ന നിക്ഷേപകര്‍ പറയുന്നു .
നിക്ഷേപമായി നല്‍കിയ ചെറുതും വലുതുമായ തുകകള്‍ ഷെയര്‍ മാര്‍ക്കറ്റിലും മറ്റ് “ഇടപാടുകളിലും ” നിക്ഷേപിച്ച കാര്യം ഇപ്പോള്‍ മാത്രമാണ് നിക്ഷേപകര്‍ തിരിച്ചറിഞ്ഞത് എന്നു പറയുന്നു .

വളരെ പോപ്പുലറായ “പോപ്പുലര്‍ ബാങ്ക് നിക്ഷേപകരെ വഞ്ചിച്ചു കൊണ്ട് മുങ്ങും എന്നു ഒരു വര്‍ഷം മുന്നേ മുന്നറിയിപ്പ് നല്‍കി എങ്കിലും ആരും കാര്യമായി എടുത്തില്ല .അത്ര മാത്രം വിശ്വസ്തപിടിച്ച് പറ്റുവാന്‍ ഉടമകളുടെ വാക്കിലും നോട്ടത്തിലും സ്ഥാപന ആസ്ഥിയിലും കഴിഞ്ഞു .

എന്നാല്‍ മാറി വന്ന ഉടമകള്‍ അത് സ്ത്രീയായാലും പുരുഷനായാലും സ്ഥാപനത്തെ തകര്‍ക്കുന്ന നിലയില്‍ കോടികള്‍ വക മാറ്റി ചിലവഴിക്കുകയും വക മാറ്റി കൊണ്ട് പോവുകയും ചെയ്തു .നിങ്ങള്‍ ” അടിച്ചു മാറ്റിയ ” തുക ഈ നാട്ടിലെ ജനത്തിന്‍റെ ആണ് . നിക്ഷേപകര്‍ ഇല്ലെങ്കില്‍ ഇത്തരം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇടമില്ല . ഒരിക്കല്‍ പെട്ടുപോയാല്‍ ഇവരുടെ ചിലന്തി വലയില്‍ നിന്നും രക്ഷപ്പെടുക അസാധ്യം ആണ് . മുതല്‍ തിരിച്ചു ചോദിക്കുമ്പോള്‍ തീയതികള്‍ നീട്ടി ചോദിക്കും .പലിശ കൃത്യമായി ലഭിക്കുന്നതിനാല്‍ അവിശ്വസിക്കേണ്ട കാര്യം ഇല്ല .ഇപ്പോള്‍ പലിശയും ഇല്ല മുതലും ഇല്ല .
നിക്ഷേപകരില്‍ മുക്കാലും 20 ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപം നടത്തിയവരാണ് . രണ്ടു മൂന്നും ലക്ഷം രൂപ നിക്ഷേപിച്ചവര്‍ ഏറ്റവും കുറവാണ് . എല്ലാ നിക്ഷേപകരും പോലീസില്‍ പരാതി നല്‍കി എങ്കില്‍ മാത്രമേ എത്ര കോടി രൂപയും നിക്ഷേപ തട്ടിപ്പ് ഉണ്ടെന്നുള്ള കണക്ക് എടുക്കാന്‍ കഴിയൂ .പോലീസില്‍ പരാതി പ്പെടുവാന്‍ പോലും മടിച്ച് നില്‍ക്കുന്നവര്‍ ഏറെ ആണ് .
നിക്ഷേപ തട്ടിപ്പ് നിക്ഷേപകര്‍ തന്നെ മാധ്യമങ്ങളെ വിളിച്ചറിയിച്ചിട്ടും മുഖ്യ ധാരാ സാമൂഹിക പ്രതിബദ്ധത ഉണ്ടെന്ന് സ്വയം അവകാശം ഉന്നയിക്കുന്ന പത്ര ദൃശ്യ മാധ്യമങ്ങല്‍ പോപ്പുലര്‍ ബാങ്കിന്‍റെ ” മജീഷ്യനെ ” സംരക്ഷിക്കുന്നു . ദൈവം തെറ്റ് ചെയ്താലും ഞാന്‍ അത് റിപ്പോര്‍ട്ട് ചെയ്യും എന്ന് മാധ്യമ പഠനത്തില്‍ പറഞ്ഞാല്‍ മാത്രം പോരാ അത് അക്ഷരം പ്രതി അച്ചടിക്കുകയും വേണം .

കോന്നി പോലീസ് പരാതികളില്‍ മൊഴി രേഖപ്പെടുത്തി വിശ്വാസ വഞ്ചനയ്ക്കും ,കരുതികൂട്ടിയുള്ള ചതിയ്ക്കും ,വസ്തുതാപരമായ പ്രസ്താവനയ്ക്കും എതിരെ വകയാര്‍ ഇണ്ടിക്കാട്ടില്‍ തോമസ് ഡാനിയലിനെ പ്രതി ചേര്‍ത്ത് 1740 നമ്പറായി കേസ് എടുത്തു എങ്കിലും പ്രതിയെ കണ്ടെത്തുവാന്‍ പോലീസിന് കഴിഞ്ഞില്ല . പോലീസ് മെല്ലപോക്ക് നയം സ്വീകരിച്ചു . ഇന്ത്യയിലെ പ്രധാന പാര്‍ട്ടിയായ ബി ജെ പി ജില്ലാ ഭാരവാഹികള്‍ നല്‍കിയ പരാതിയും പോലീസ് വാങ്ങി എങ്കിലും കേസ് എടുത്തില്ല . ഇതിലും എന്തോ പന്തിക്കേട് മണക്കുന്നു .
കോന്നി എം എല്‍ എ യ്ക്കും നിക്ഷേപക 4 ദിനം മുന്നേ ഇമെയില്‍ ആയി പരാതി നല്‍കി .അതിനും മറുപടി ഇല്ല .
പോപ്പുലര്‍ സ്ഥാപനം പല പേരുകളില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആക്കിയിട്ടും പോപ്പുലര്‍ ബാങ്ക് എന്ന മാതൃ സ്ഥാപനത്തിന്‍റെ പേരില്‍ ആണ് എല്ലാം അറിയപ്പെടുന്നത് . പലതിനും വാലില്‍ വേറെ പേര് ആണെങ്കില്‍ പോലും .
വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിക്ഷേപകര്‍ പരാതി നല്‍കി നീതിയ്ക്ക് വേണ്ടി കാക്കുന്നു .
നാളെ കഴിഞ്ഞാല്‍ നിക്ഷേപകര്‍ കോന്നി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും എന്ന് പറയുന്നു . പോലീസ് അനാസ്ഥാ ഭാവം വെടിയണം എന്ന് പരാതിക്കാര്‍ പറയുന്നു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!