പ്രോട്ടോകോളില്‍ മാറ്റവുമായി ആരോഗ്യവകുപ്പ്
ക്വാറന്റെയ്ന്‍ സംബന്ധിച്ച പ്രോട്ടോകോളുകളില്‍ മാറ്റം വരുത്തി ആരോഗ്യ വകുപ്പ്. കൊറോണ രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കുള്ള ക്വാറന്റെയ്ന്‍ സംബന്ധിച്ച പ്രോട്ടോകോളിലാണ് ആരോഗ്യ വകുപ്പ് മാറ്റം വരുത്തിയത്. പുതിയ പ്രോട്ടോകോള്‍ അനുസരിച്ച് കൊറോണ രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഹൈറിസ്‌ക് കാറ്റഗറിയില്‍പ്പെട്ടവര്‍ മാത്രം ഇനി 14 ദിവസത്തെ ക്വാറന്റെയ്‌നില്‍ പ്രവേശിച്ചാല്‍ മതിയാകും.
സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ലോ റിസ്‌ക് വിഭാഗക്കാര്‍ എല്ലാവരും 14 ദിവസത്തേക്ക് പൊതുപരിപാടികള്‍, ആള്‍കൂട്ടങ്ങള്‍, യാത്രകള്‍ എന്നിവയില്‍ നിന്നും ഒഴിഞ്ഞു നിന്നാല്‍ മതി. സമ്പര്‍ക്കപ്പട്ടികയിലെ ലോ റിസ്‌ക് കാറ്റഗറി കൂടാതെ സെക്കണ്ടറി കോണ്‍ടാക്റ്റില്‍ വന്നവരും ഈ നിര്‍ദ്ദേശം പാലിക്കണം. എന്നാല്‍ ഇവരെല്ലാം കര്‍ശനമായി മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നാണ് നിര്‍ദ്ദേശം.
സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവര്‍ക്ക് ഇനി 28 ദിവസം ക്വാറന്റെയ്‌നില്‍ ഇരിക്കേണ്ട. ഇതര സംസ്ഥാനത്ത് നിന്നെത്തുന്നവര്‍ 14 ദിവസത്തെ ക്വാറന്റെയ്ന്‍ പാലിച്ചാല്‍ മതി.